മൂന്നാർ: ഇടുക്കിയിലെ മുന്‍ സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറിൽ ചില സംഘർഷങ്ങളുണ്ടായിരുന്നു. ഈ വിഷയം മുൻനിർത്തിയായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ചയെന്നാണ് സൂചന.
മൂന്നാർ ഇക്കാനഗറിലെ വീട്ടിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരിയുടേയും വൈസ് പ്രസിഡന്റ് പ്രമീളാദേവിയുടേയും നേതൃത്വത്തിലായിരുന്നു സന്ദർശനം.
ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് എസ്. രാജേന്ദ്രന് പ്രതികരിച്ചു. നേരത്തെ, ബിജെപി യുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി എസ്. രാജേന്ദ്രൻ ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തിത് വലിയ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജാവദേക്കർ ബിജെപിയിലേക്ക് തന്നെ ക്ഷണിച്ചെന്നും എന്നാൽ, ഇപ്പോഴില്ലെന്ന് മറുപടി നൽകിയതായും രാജേന്ദ്രൻ കൂടിക്കാഴ്ചയോട് അന്ന് പ്രതികരിച്ചിരുന്നു.
MOST READ | റാലിയിൽ കുട്ടികൾ; അമിത് ഷായ്ക്കെതിരെ കേസ്