മാലിന്യം വലിച്ചെറിയാതിരിക്കാൻ പൂന്തോട്ടം നിർമിച്ച് മൂന്നാര്‍ പഞ്ചായത്ത്

By Desk Reporter, Malabar News
Gardening to prevent waste disposal; Munnar panchayat with a different idea
Representational Image
Ajwa Travels

ഇടുക്കി: മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ പൂന്തോട്ട നിർമാണവുമായി മൂന്നാര്‍ ഗ്രാമപഞ്ചായത്ത്. മൂന്നാര്‍ ഇക്കാനഗറിൽ സ്‌ഥിരമായി മാലിന്യം നിക്ഷേപിച്ചിരുന്ന സ്‌ഥലം വൃത്തിയാക്കി പൂന്തോട്ടം നിര്‍മിച്ചിരിക്കുകയാണ്. മാലിന്യം നിക്ഷേപിക്കരുതെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും അനുസരിക്കാൻ തയ്യാറാവാത്ത ചിലരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണതോതില്‍ വിലക്കിട്ട്, പഞ്ചായത്തിന്റെ മാലിന്യ നിർമാർജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്.

മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെയും നെസ്‌ലെ സിഎസ്ആറിന്റെ ഭാഗമായുള്ള റീ സിറ്റിയുടെയും, സ്‌ത്രീ മുക്‌തി സംഘടനയുടെയും സഹായത്തോടെ മൂന്നാര്‍ പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന ഹില്‍ദാരി പദ്ധതിയുടെയും ബിആര്‍സിഎസിന്റെയും നേതൃത്വത്തിലാണ് പൂന്തോട്ടം നിർമിച്ചത്.

മൂന്നാര്‍ എഞ്ചിനീയറിംങ്ങ് കോളേജ് വിദ്യാർഥികള്‍, യുഎന്‍ഡിപി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മ്യൂസ് സംഘടന തുടങ്ങിയവര്‍ ഉദ്യമത്തില്‍ പങ്കുചേർന്നു. പ്രവര്‍ത്തനത്തിലൂടെ സ്‌ഥിരമായി നടക്കുന്ന മാലിന്യ നിക്ഷേപത്തിന് തടയിടാനാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.

Most Read:  ഹിജാബ് വിലക്ക് ജമ്മു കശ്‌മീരിലും; പ്രതിഷേധം, ആരോപണങ്ങൾ തള്ളി സൈന്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE