കണ്ണുകളും നൽകും ഗുരുതര രോഗസൂചനകൾ; അറിയാം

By Team Member, Malabar News
Eye Signs That Indicates Disease
Ajwa Travels

രോഗം വരുന്നതിന് മുൻപ് ശരീരം ചില സൂചനകൾ നൽകി അത് നമ്മെ അറിയിക്കും. മിക്കവരും അത്തരം സൂചനകൾ അവഗണിക്കുകയോ, അറിയാതെ പോകുകയോ ആണ് ചെയ്യാറ്. ശരീരത്തിന്റെ പല ഭാഗങ്ങളിലൂടെ നമുക്ക് പല ഗുരുതര രോഗങ്ങളുടെയും സൂചനകൾ ലഭിക്കാറുണ്ട്. അത്തരത്തിൽ കണ്ണുകളിലൂടെ നൽകുന്ന ചില ഗുരുതര രോഗ സൂചനകളാണ് ഇനി പറയുന്നത്.

കാഴ്‌ച മങ്ങൽ

സാധാരണയായി ടിവി, കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ അധികനേരം നോക്കിയിരിക്കുന്നതും, ഉറക്കമില്ലായ്‌മയും മറ്റുമാണ് കാഴ്‌ച മങ്ങലിന് കാരണമാകുന്നത്. എന്നാൽ പ്രമേഹ രോഗമുണ്ടെങ്കിലും കാഴ്‌ചക്ക് മങ്ങൽ സംഭവിച്ചേക്കാം. കൂടാതെ തിമിരം, മാക്യുലർ ഡീജനറേഷൻ എന്നീ നേത്ര രോഗങ്ങളുടെ ലക്ഷണങ്ങളായും കാഴ്‌ച മങ്ങൽ ഉണ്ടാകാറുണ്ട്.

കോർണിയയിലെ വെളുപ്പ്

കണ്ണിന്റെ മുൻവശത്തെ സുതാര്യമായ ഭാഗമായ കോർണിയ അഥവാ നേത്രപടലത്തിൽ വെളുപ്പ് കാണപ്പെടാറുണ്ട്. കൊളസ്‌ട്രോൾ വളരെ കൂടുതലാണെന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. ഇത് സാധാരണ നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. ഒരു നേത്രരോഗ വിദഗ്‌ധന്റെ സഹായത്തോടെ ഇത് കണ്ടെത്താൻ സാധിക്കും.

വീക്കവും ചുവപ്പും

ഉറക്കമുണർന്നതിന് പിന്നാലെ കണ്ണിന് ചുവപ്പും തിണർപ്പും ഉണ്ടാകുന്നുണ്ടെങ്കിൽ അത് അണുബാധയുടെ ലക്ഷണമാണ്. തുടർച്ചയായി ഉണ്ടാകുന്നതാണ് പ്രധാനമായും അണുബാധയുടെ ലക്ഷണം. ഇടക്ക് മാത്രം ഇത്തരത്തിൽ ഉണ്ടാകുകയാണെങ്കിൽ അത് ഉറക്കക്കുറവ് മൂലമാണ്.

വെളുത്ത പാട്

കോണ്ടാക്‌ട് ലെൻസുകൾ ധരിക്കുന്നവർ ഉറങ്ങുന്നതിന് മുൻപായി അത് മാറ്റിയില്ലെങ്കിൽ നേത്രപടലത്തിന് സമീപം വെളുത്ത പാടുകൾ ഉണ്ടാകാൻ കാരണമാകും. ഇത് ക്രമേണ അണുബാധ ഉണ്ടാകുന്നതിന് ഇടയാകും.

ഉയർന്ന രക്‌തസമ്മർദ്ദം

ഉയർന്ന രക്‌തസമ്മർദ്ദം റെറ്റിനയിലെ രക്‌തക്കുഴലുകൾക്ക് ക്ഷതം ഉണ്ടാക്കുകയും ഹൈപ്പർടെൻസീവ് റെറ്റിനോപ്പതിക്കു കാരണമാകുകയും ചെയ്യും. ഇത് കണ്ണാടിയിൽ നോക്കിയാൽ കാണാൻ സാധിക്കാത്തതിനാൽ തന്നെ നേത്രപരിശോധന പതിവാക്കേണ്ടത് അനിവാര്യമാണ്.

Read also: ഉണര്‍വിനും ഉന്‍മേഷത്തിനും വീട്ടിൽത്തന്നെ ഉണ്ടാക്കാം ഈ പാനീയങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE