ഇരുമ്പിന്റെ അഭാവമോ? ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

By News Bureau, Malabar News
Ajwa Travels

നമ്മുടെ ശരീരത്തിൽ ശരിയായ അളവിൽ ഇരുമ്പ് എത്തിയില്ലെങ്കിൽ അത് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ ധാതുവാണ് ഇരുമ്പ്. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്‌താണുക്കൾ ഇല്ലാതിരിക്കുമ്പോഴാണ് ഇരുമ്പിന്റെ കുറവ് ഉണ്ടാകുന്നത്.

ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവ് ഉണ്ടാകുമ്പോൾ അനീമിയക്ക് കാരണമാകുന്നു. ചുവന്ന രക്‌താണുക്കൾക്ക് ഓക്‌സിജൻ കൊണ്ടുപോകാൻ സഹായിക്കുന്ന പ്രോട്ടീനായ ഹീമോഗ്ളോബിൻ ഉണ്ടാക്കാൻ ഇരുമ്പ് ആവശ്യമാണ്.

ഇരുമ്പിന്റെ കുറവ് ശരീരത്തിൽ ഹീമോഗ്ളോബിൻ ഉൽപാദനം കുറയുന്നതിന് കാരണമാകുമെന്ന് പല പഠനങ്ങളും പറയുന്നു.

നേരിയ ഇരുമ്പിന്റെ കുറവ് പലപ്പോഴും ശ്രദ്ധിക്കപ്പെടില്ല. ഇത് കൂടുതൽ കഠിനമാകുമ്പോഴാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. ക്ഷീണം, തലവേദന, നെഞ്ച് വേദന,പാദങ്ങളും കെെകളും തണുത്തിരിക്കുക, മുടി കൊഴിച്ചിൽ എന്നിവയാണ് ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ.

പ്രതിദിനം പുരുഷൻമാർക്ക് കുറഞ്ഞത് 8 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്. സ്‌ത്രീകൾക്കിത് 18 മില്ലിഗ്രാം ആണ്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ കഴിക്കേണ്ടതുണ്ട്.

ഭക്ഷണത്തിൽ ചീര, ബീറ്റ്റൂട്ട്, വാഴപ്പഴം, ഈന്തപ്പഴം എന്നിവ ഉൾപ്പെടുത്തുക. ഈ നാല് ചേരുവകൾ ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കും. ഇവയിൽ മഗ്‌നീഷ്യം, ഫൈബർ, വിറ്റാമിൻ സി എന്നിവയും ധാരാളമുണ്ട്. കരളിലെ വിഷാംശം പുറന്തള്ളാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും. കൂടാതെ ശരീരഭാരം കുറക്കാനും മികച്ചതാണ്.

റാ​ഗിയിൽ കാൽസ്യം, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു.

ബ്രോക്കളിയിൽ ഇരുമ്പ്, വിറ്റാമിൻ ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്. മലബന്ധം ഉള്ളവർക്കും രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന പ്രശ്‌നങ്ങൾ ഉള്ളവർക്കും ബ്രോക്കളി കഴിക്കുന്നത് ഏറെ ഗുണകരമാണ്.

അതേസമയം ഹീമോഗ്ളോബിന്റെ അളവ് വർധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് മാതളനാരങ്ങ. ഇതിൽ വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണിത്.

Most Read: ഫഹദിന്റെ ‘മലയൻകുഞ്ഞ്’; പശ്‌ചാത്തല സംഗീതം ഒരുക്കാൻ എആർ റഹ്‌മാൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE