ഫഹദിന്റെ ‘മലയൻകുഞ്ഞ്’; പശ്‌ചാത്തല സംഗീതം ഒരുക്കാൻ എആർ റഹ്‌മാൻ

By News Bureau, Malabar News
malayankunju movie
Ajwa Travels

ഫഹദ് ഫാസിൽ നായകനാകുന്ന, മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലയൻകുഞ്ഞ്’. ഇപ്പോഴിതാ സിനിമക്കായി എആർ റഹ്‌മാൻ പശ്‌ചാത്തല സംഗീതം ഒരുക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ ശ്രീധർ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ‘മലയൻകുഞ്ഞി’ന്റെ ട്രെയ്‌ലർ ഡിസംബർ 24ന് പുറത്തുവിടുമെന്നും ട്വീറ്റിൽ പറയുന്നു.

നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണന്റേതാണ് തിരക്കഥ. സെഞ്ച്വറി ഫിലിംസ് തിയേറ്ററുകളിൽ എത്തിക്കുന്ന ചിത്രം നിർമിക്കുന്നത് ഫാസിലാണ്. 16 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് ഫാസിൽ നിർമാണ രംഗത്തേക്ക് തിരിച്ചുവരുന്നത്.

സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈൻ- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ്- രഞ്‌ജിത് അമ്പാടി, വസ്‌ത്രാലങ്കാരം- ധന്യാ ബാലകൃഷ്‌ണന്‍, സൗണ്ട് ഡിസൈൻ- വിഷ്‌ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: മുഖസൗന്ദര്യത്തിന് പരീക്ഷിക്കാം ചില പ്രകൃതിദത്ത വഴികൾ  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE