വൈദ്യുതി ഉപഭോക്‌താക്കൾക്ക് തിരിച്ചടി; ഈമാസം സർചാർജ് ഈടാക്കും

യൂണിറ്റിന് രണ്ടുപൈസ വീതമാണ് സർചാർജ് ഈടാക്കുക.

By Senior Reporter, Malabar News
KSEB bill
Rep. Image

തിരുവനന്തപുരം: വൈദ്യുതി ഉപയോക്‌താക്കളിൽ നിന്ന് ഈമാസം ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബിയുടെ തീരുമാനം. യൂണിറ്റിന് രണ്ടുപൈസ വീതമാണ് സർചാർജ് ഈടാക്കുക. പ്രതിമാസ ബിൽ ലഭിക്കുന്നവർക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്‌താക്കൾക്കും ഒരേ നിരക്കിലായിരിക്കും സർചാർജ് ബാധകമാവുക.

കഴിഞ്ഞ മാസം യൂണിറ്റിന് ഒരു പൈസയായിരുന്നു സർചാർജ് ഈടാക്കിയിരുന്നത്. 5.48 കോടി രൂപ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സംസ്‌ഥാനത്തിന്‌ പുറത്തുനിന്നുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നും ഐപിപികളിൽ നിന്നും വൈദ്യുതി എത്തിച്ചതിൽ കെഎസ്ഇബിക്ക് വലിയതോതിലുള്ള ബാധ്യത ഉണ്ടായതാണ് ഈ വർധനവിന് കാരണം.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഏപ്രിൽ മാസത്തെ വൈദ്യുതി വാങ്ങലിലൂടെ മാത്രം 5.48 കോടി രൂപയുടെ അധിക ചെലവാണ് ബോർഡിന് ഉണ്ടായത്. ഈ അധിക ബാധ്യത ഇന്ധന സർചാർജായി ഉപയോക്‌താക്കളിൽ നിന്ന് ഈടാക്കാനാണ് ബോർഡിന്റെ തീരുമാനം.

Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE