‘നല്ലൊരു സുഹൃദം ഉണ്ടാകണം, കുട്ടികളിലെ കഴിവുകൾ തിരിച്ചറിയാൻ കഴിയണം’

അറിവ് തേടിയുള്ള അന്വേഷണമാണ് ജീവിതമെന്നും വായനയിലൂടെയും മറ്റു പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്‌ഞാസ കുട്ടികൾ വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി വിഡി. സതീശൻ സന്ദേശം നൽകി.

By Senior Reporter, Malabar News
VD Satheesan Breaks Silence on ED Raid
Image captured from a video on VD Satheesan's official Facebook page.

തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ തുറന്നു. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിച്ചു. സ്‌കൂൾ കാലഘട്ടത്തിലെ രസകരമായ ഓർമകൾ പങ്കുവെച്ചാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്.

അധ്യാപകരും രക്ഷിതാക്കളും തമ്മിൽ നല്ലൊരു സുഹൃദം ഉണ്ടാകണമെന്നും കുട്ടികളിലെ കഴിവുകൾ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശസ്‌ത ചലച്ചിത്രകാരൻ എംജിഎസ് നാരായണന്റെ മകൻ ലണ്ടനിലെ സ്‌കൂളിൽ പഠിക്കുമ്പോൾ, അവിടുത്തെ അധ്യാപകർ കുട്ടിയുടെ ഗണിതത്തിലുള്ള പ്രത്യേക കഴിവ് തിരിച്ചറിഞ്ഞ സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

സമാനമായ രീതിയിൽ നമ്മുടെ നാട്ടിലെ ഓരോ കുട്ടിക്കുമുള്ള വ്യത്യസ്‌തമായ താൽപര്യങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടെത്താൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും സാധിക്കണം. വിജ്‌ഞാന വിസ്‌ഫോടനത്തിന്റെ കാലത്താണ് നാം ജീവിക്കുന്നതെന്നും അറിവുകൾ വേഗത്തിൽ കലഹരണപ്പെട്ടുപോകുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി മനുഷ്യ ബുദ്ധിയേക്കാൾ വേഗത്തിൽ വളരുകയാണ്. മനുഷ്യ ചരിത്രത്തിൽ ആദ്യമായി സ്വയം കാര്യങ്ങൾ ചെയ്യാൻ പ്രാപ്‌തിയുള്ള കണ്ടുപിടിത്തമായി നിർമ്മിത ബുദ്ധി മാറുകയാണ്. അറിവ് തേടിയുള്ള അന്വേഷണമാണ് ജീവിതമെന്നും വായനയിലൂടെയും മറ്റു പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്‌ഞാസ കുട്ടികൾ വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി സന്ദേശം നൽകി.

Most Read| ലബനനിൽ ഇസ്രയേൽ സേനാവിന്യാസം; ബൂഫോ കോട്ട പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE