മേയർ-കെഎസ്ആർടിസി തർക്കം; നടപടി കടുപ്പിക്കാൻ പോലീസും കെഎസ്ആർടിസിയും

ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറിലധികം സമയം ഡ്രൈവറായ യദു ഫോണിൽ സംസാരിച്ചെന്ന പോലീസ് റിപ്പോർട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പോലീസ് നടപടികൾ കടുപ്പിക്കുന്നത്.

By Trainee Reporter, Malabar News
yadu
Ajwa Travels

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ നടപടി കടുപ്പിക്കാൻ പോലീസും കെഎസ്ആർടിസിയും. ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറിലധികം സമയം ഡ്രൈവറായ യദു ഫോണിൽ സംസാരിച്ചെന്ന പോലീസ് റിപ്പോർട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പോലീസ് നടപടികൾ കടുപ്പിക്കുന്നത്.

ഡ്യൂട്ടിക്കിടെ യദു ഫോൺ വിളിച്ച പോലീസ് റിപ്പോർട് കെഎസ്ആർടിസിക്ക് നൽകും. അതിനിടെ, യദുവിനെതിരായ നടി റോഷ്‌നയുടെ പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗവും അന്വേഷണം ശക്‌തമാക്കിയിട്ടുണ്ട്. യദു നേരത്തെ അപകടകരമായി വാഹനമോടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നുമാണ് റോഷ്‌നി ആൻ റോയ് കഴിഞ്ഞ ദിവസം ആരോപിച്ചത്.

നടി പറഞ്ഞ കഴിഞ്ഞ വർഷം ജൂൺ 18-19 തീയതികളിൽ തിരുവനന്തപുരം- വഴിക്കടവ് ബസ് ഓടിച്ചത് യദു ഷീറ്റിൽ നിന്ന് വ്യക്‌തമായിരുന്നു. ഈ ബസിലെ യാത്രക്കാരെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് നീക്കം. അന്ന് തർക്കത്തിൽ ഇടപെട്ട മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥരുടെയും മൊഴിയെടുക്കും. അതേസമയം, മേയറുമായുള്ള തർക്കത്തിൽ യദു നൽകിയ ഹരജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎ സച്ചിൻ ദേവ് എന്നിവരടക്കം അഞ്ചുപേർക്കെതിരെ കേസെടുക്കണം എന്നാണ് ഹരജിയിലെ ആവശ്യം. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പൊതുഗതാഗതം സ്‌തംഭിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസിൽ അതിക്രമിച്ചു കടന്നെന്നും അന്യായമായി തടഞ്ഞുവെച്ചെന്നും അടക്കമുള്ള കുറ്റങ്ങൾ ചുമത്തണമെന്നും ഹരജിയിലുണ്ട്.

ഇതിനിടെ, കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാരുടെ നിയമനത്തിലും പോലീസ് ക്ളിയറൻസ് നിർബദ്ധമാക്കണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ശുപാർശ നൽകും. നേരത്തെ, രണ്ടു കേസുകൾ നിലനിൽക്കെ താൽക്കാലിക ജീവനക്കാരനായി യദുവിനെ നിയമിച്ചത് പലരും ചോദ്യം ചെയ്യുന്ന പശ്‌ചാത്തലത്തിലാണ്‌ പോലീസ് നീക്കം.

അതിനിടെ, ബസിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. പാപ്പനംകോടുള്ള കെഎസ്ആർടിസി വർക്ക്‌ഷോപ്പിൽ വെച്ചാണ് ക്യാമറകൾ സ്‌ഥാപിച്ചത്‌. ഇവിടെ നിന്നുള്ള രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഏപ്രിൽ 27ന് തിരുവനന്തപുരം പാളയത്ത് വെച്ചാണ് സംഭവം നടന്നത്. കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നു. എന്നാൽ, മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ഡ്രൈവർ യദു രംഗത്തെത്തുകയായിരുന്നു.

Most Read| യാത്രക്കാരുടെ വർദ്ധനവ്; കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE