രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാനാവില്ല; സുപ്രീം കോടതി

By Central Desk, Malabar News
The Register marriage details publication cannot prevent ; Supreme Court
Ajwa Travels

ന്യൂഡെല്‍ഹി: രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് ആതിര ആര്‍ മേനോന്‍ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. ജസ്‌റ്റിസ്‌ ദിനേഷ് മഹേശ്വരി, ബേലാ എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

വിവാഹത്തിന് മുൻപ് നോട്ടീസ് പൊതുസ്‌ഥലത്ത്‌ പ്രസിദ്ധീകരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് ആതിര പൊതുതാൽപര്യ ഹരജി നൽകിയിരുന്നത്. വിവിധ മതക്കാരായ ഹരജിക്കാരി ആതിര ആര്‍ മേനോനും ഭർത്താവ് ഷമീമും വിവാഹിതരായ സമയത്ത് ഇവർ നേരിട്ട സൈബർ ആക്രമണം ഇനിയാർക്കുനേരെയും ഉണ്ടാകരുതെന്ന ഉദ്ദേശത്തിലാണ് ഇവർ നീതിപീഠത്തെ സമീപിച്ചത്.

ബാംഗ്ളൂരിൽ ജോലിചെയ്യുന്ന ആതിരയും ഷമീമും വിവാഹം രജിസ്‌റ്റർ ചെയ്‌തത്‌ കോഴിക്കോട് ആയിരുന്നു. സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹത്തിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ അടങ്ങിയ നോട്ടീസ് രജിസ്‌ട്രാർ ഓഫീസില്‍ പരസ്യമായി പ്രസിദ്ധീകരിക്കണം എന്ന നിയമം നിലവിലുണ്ട്. ഇത് വിവാഹിതരാകാന്‍ പോകുന്നവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് തുല്യമാണ്. വിവാഹമെന്ന സ്വകാര്യതയുടെ ലംഘനമായ ഈ വിഷയം ചൂണ്ടിക്കാണിച്ചായിരുന്നു ആതിര സുപ്രീംകോടതിയെ സമീപിച്ചത്.

വിവിധ മതക്കാരോ, വിവിധ ജാതിയിൽ പെട്ടവരോ, കുടുംബാംഗങ്ങളുടെ പിന്തുണയില്ലാത്ത പ്രണയിതാക്കളോ ആണ് സാധാരണയായി വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം രജിസ്‌റ്റർ ചെയ്യുന്നത്. ഇതിനായി 30 ദിവസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണമെന്നാണ് വ്യവസ്‌ഥ. ഇതിൽ വിവാഹിതരാകാന്‍ പോകുന്നവരുടെ പേര്, ജനന തീയതി, പ്രായം, ജോലി, രക്ഷകര്‍ത്താക്കളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നൽകണം.

The Register marriage details publication cannot prevent ; Supreme Court
Representational image

ഈ വിവരങ്ങള്‍ ഉദ്യോഗസ്‌ഥർ രേഖപ്പെടുത്തിയ ശേഷം ഓഫീസിന്റെ ചുമരില്‍ പതിക്കണം. വിവാഹിതര്‍ ആകുന്നവരില്‍ ഒരാള്‍ മുപ്പത് ദിവസമായി താമസിക്കുന്ന സ്‌ഥലത്തിന്റെ പരിധിയില്‍ വരുന്ന ഓഫീസിലാണ് ഇത് പതിക്കേണ്ടത്. പൊതുജനം കാണുന്ന ഈ വിവരങ്ങൾ പലപ്പോഴും നിരവധി തീവ്രവാദ സംഘടനകളും മതാന്ധത ബാധിച്ചവരും ദുരുപയോഗം ചെയ്യാറുണ്ട്.

പരസ്യപ്പെടുത്തിയ ഈ വിവരങ്ങളിലുള്ള വിലാസത്തിലേക്ക് കത്തുകൾ അയച്ചും നമ്പറുകളിലേക്ക് ഭീഷണി കോളുകൾ വിളിച്ചും പ്രദേശത്തെ സമാനസ്വഭാവമുള്ള തീവ്രവാദി പ്രസ്‌ഥാനങ്ങൾക്ക് വിവരങ്ങൾ കൈമാറി വീട്ടുകാരെ വൈകാരികമായി ബ്ളാക് മെയിൽ ചെയ്‌തും തെറ്റായ വർത്തകൾക്കൊപ്പം ഫോട്ടോയും വിലാസവും പേരും മറ്റും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചും വേട്ടയാടുക ഉൾപ്പടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് ആതിര സുപ്രീം കോടതിയെ സമീപിച്ചത്.

The Register marriage details publication cannot prevent ; Supreme Court
Representational image

വ്യവസ്‌ഥകൾ ഭരണഘടന ലംഘനമാണെന്നും സ്വകാര്യതയിലേക്ക് കടന്നുകയറാൻ മറ്റുള്ളവരെ അനുവദിക്കുന്നതാണെന്നും ഹരജിയിൽ ആതിര ചൂണ്ടികാണിച്ചിരുന്നു. മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട വ്യക്‌തിയാണ്‌ ഹരജിക്കാരിയെന്ന് മുതിർന്ന ആഭിഭാഷകൻ രവി ശങ്കർ ജൻഡാലാ കോടതിയെ അറിയിക്കുകയും ചെയ്‌തു. എന്നാൽ നിയമത്തിൽ നിലവിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്‌തമാക്കിയാണ് സുപ്രീം കോടതി ഹരജി തള്ളിയത്.

ആതിരയും ഷമീമും വിവിഹിതരായ സമയത്ത് നേരിട്ട സൈബർ ആക്രമണത്തിനെതിരെ സംസ്‌ഥാന സർക്കാരിന് നൽകിയ പരാതിയെ തുടർന്ന് സ്‌പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് ഇനി രജിസ്‌ട്രാറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കില്ലെന്ന് കേരള സർക്കാർ തീരുമാനിച്ചിരുന്നു. കേസിൽ, ഹരജിക്കാരിക്കായി അഭിഭാഷകൻ ശ്രീറാം പ്രക്കാട്ട്, അഭിഭാഷക അനുപമ സുബ്രഹ്‌മണ്യം എന്നിവരാണ് കോടതിയിൽ ഹാജരായത്.

Most Read: കാൻസർ ചികിൽസാ പരീക്ഷണം; പങ്കെടുത്ത എല്ലാ രോഗികളും മുക്‌തരായി, ചരിത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE