ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ അജ്‌ഞാതരുടെ വെടിയേറ്റ് ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളികളിൽ ഒരാളായ മുഫ്‌തി ഖൈസർ ഫാറൂഖാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അജ്‌ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ ആണ് ഫാറൂഖ്.
പാക് മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട് പുറത്തുവിട്ടത്. ശനിയാഴ്‌ച കറാച്ചിയിലെ സമനാബാദ് പ്രദേശത്തെ ഒരു മതസ്‌ഥാപനത്തിന് സമീപത്തായിരുന്നു ആക്രമണം. നടന്നു വരികയായിരുന്നു 30-കാരനായ ഫാറൂഖിനെ അജ്‌ഞാതർ വെടിവെക്കുക ആയിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു പാകിസ്‌ഥാനിലെ ‘ഡോൺ’ പത്രം റിപ്പോർട് ചെയ്യുന്നു.
ശരീരത്തിന്റെ പിൻഭാഗത്ത് വെടിയേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെയാണ് മരണപ്പെട്ടത്. ആക്രമണത്തിൽ പത്ത് വയസുള്ള കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഫാറൂഖിന്റെ കൊലപാതകത്തിന്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ മാസമാദ്യം ഭീകര സംഘടനയായ ലഷ്‌കർ- ഇ-തൊയ്‌ബ ബന്ധമുള്ള ഇസ്‌ലാം മതപുരോഹിതൻ മൗലാന സിയാവുർ റഹ്‍മാൻ പാകിസ്‌ഥാനിൽ കൊല്ലപ്പെട്ടിരുന്നു.
Most Read| ഏഷ്യന്‍ ഗെയിംസ്; പുരുഷ ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം- ഗോൾഫിൽ വെള്ളി