സംസ്‌ഥാനത്ത്‌ ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല; മന്ത്രി കെ കൃഷ്‌ണൻകുട്ടി

By Trainee Reporter, Malabar News
k-krishnankutty
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല. അമിത ഉപയോഗം മൂലം സംഭവിക്കുന്നതാണ്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും മന്ത്രി വ്യക്‌തമാക്കി.

പ്രതിദിന വൈദ്യുതി ഉപഭോഗം 10.1 ദശലക്ഷം യൂണിറ്റ് കടന്നു. കൂടുതൽ വൈദ്യുതി എത്തിക്കും. ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡിങ് ഒഴിവാക്കാനാണ് സർക്കാർ തീവ്രമായി ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്‌ഥാനത്ത്‌ ചൂട് അസഹ്യമായി തുടരുന്ന സാഹചര്യത്തിലാണ് വൈദ്യുതി ഉപയോഗവും വർധിക്കുന്നത്. ലോഡ് കൂടുന്നതിനാലുള്ള സാങ്കേതിക പ്രശ്‌നവും ചിലവും കെഎസ്ഇബിക്ക് തലവേദനയാകുന്നുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉപയോക്‌താക്കളുടെ സഹകരണം വൈദ്യുതി ബോർഡ് തേടിയിട്ടുണ്ട്.

Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE