ട്വിറ്റർ ബ്‌ളൂ; ആൻഡ്രോയിഡ് ഉപഭോക്‌താക്കൾക്ക് നാവിഗേഷൻ കസ്‌റ്റമൈസ്‌ ചെയ്യാൻ സൗകര്യം

By News Desk, Malabar News
twitter-indiaviloation
Representational Image
Ajwa Travels

ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ‘ ട്വിറ്റർ ബ്‌ളൂ’വിന്റെ ഭാഗമാകുന്ന ആൻഡ്രോയിഡ് ഉപഭോക്‌താക്കൾക്കും ആപ്പിലെ നാവിഗേഷൻ ബാർ താൽപര്യം അനുസരിച്ച് നാവിഗേഷൻ കസ്‌റ്റമൈസ്‌ ചെയ്യാം.

നേരത്തെ ഈ ഫീച്ചർ ആപ്പിളിന്റെ ഐഒഎസ്‌ ഉപകരണങ്ങളിൽ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഇതുവഴി ഉപഭോക്‌താക്കൾക്ക് ‘സ്‌പേസസ്’ ഐക്കൺ ഒഴിവാക്കാനും മറ്റ് ടാബുകൾ ആവശ്യാനുസരണം ക്രമീകരിക്കാനും സാധിക്കും.

പ്രധാന മെനുവിൽ നിന്ന് ട്വിറ്റർ ബ്‌ളൂ തിരഞ്ഞെടുത്ത് സബ്‌സ്‌ക്രൈബ് ബട്ടൺ ക്ളിക്ക്‌ ചെയ്യുക. പണമിടപാടുകൾ പൂർത്തിയാക്കുക, യുഎസ്‌, കാനഡ, ഓസ്‍ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഉള്ളവർക്ക് മാത്രമേ ഈ ഫീച്ചർ ലഭിക്കുകയുള്ളൂ. സ്‌ക്രീനിൽ പ്രദർശിപ്പിച്ചിട്ടുള്ള ടാബുകളുടെ എണ്ണം രണ്ട് വരെയാക്കി കുറയ്‌ക്കാനോ അല്ലെങ്കിൽ എല്ലാ അഞ്ച് ടാബുകളും പ്രദർശിപ്പിക്കാനോ സാധിക്കും.

ട്വിറ്റർ ബ്‌ളൂവിന്റെ ഭാഗമാകുന്നവർക്ക് ബുക്ക് മാർക്ക് ഫോൾഡറുകൾ, അൺഡു ട്വീറ്റ്, റീഡർ മോഡ് ഉൾപ്പടെയുള്ള അധിക സൗകര്യങ്ങൾ ലഭ്യമാണ്. ട്വിറ്റർ ഐക്കൺ ഇഷ്‌ടാനുസരണം മാറ്റാൻ സാധിക്കുന്ന കസ്‌റ്റമൈസബിൾ ആപ്പ് ഐക്കൺ ഫീച്ചറും ഇവർക്ക് ലഭിക്കും. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിലും കാനഡയിലുമാണ് ഈ സൗകര്യം ആദ്യമായി അവതരിപ്പിച്ചത്.

Most Read: തല മുതൽ പാദം വരെ ടാറ്റു, 16 വർഷമായി ഗിന്നസ് റെക്കോർഡ്; അമ്പരപ്പിച്ച് 51കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE