തല മുതൽ പാദം വരെ ടാറ്റു, 16 വർഷമായി ഗിന്നസ് റെക്കോർഡ്; അമ്പരപ്പിച്ച് 51കാരൻ

By News Desk, Malabar News
worlds most tattooed man with guinnes record

ശരീരം മുഴുവൻ ടാറ്റു ചെയ്‌ത ഗ്രിഗറി പോള്‍ മക്‌ളാരനെ ഒന്നിൽ കൂടുതൽ തവണ നോക്കാൻ ഭയമാണെന്ന് ആളുകൾ പറയുന്നു. ലക്കി ഡയമണ്ട് റിച്ച് എന്ന വിളിപ്പേരുള്ള ഗ്രിഗറി പോള്‍ മക്‌ളാരന്റെ ശരീരത്ത് ടാറ്റൂ ചെയ്യാത്ത ഒരു ഭാഗം പോലുമില്ല. പക്ഷേ, ആള് ചില്ലറക്കാരനല്ല. 16 വർഷമായി ശരീരം മുഴുവൻ ടാറ്റൂ ചെയ്‌തതിന്റെ ഗിന്നസ് റെക്കോർഡ് ഗ്രിഗറിയുടെ പേരിലാണ്. 1000 മണിക്കൂറുകളിലധികം സമയം ടാറ്റൂ ചെയ്യാനായി ചിലവിട്ടാണ് ഗ്രിഗറി ഈ നേട്ടം സ്വന്തമാക്കിയത്.

തല മുതൽ പാദം വരെ രണ്ടുതവണയാണ് ഗ്രിഗറി ടാറ്റു ചെയ്‌തിരിക്കുന്നത്‌. കണ്‍പോളകളിലും മോണയിലും ചെവിയും ലിംഗത്തിലും വരെ ടാറ്റൂ ചെയ്‌തിട്ടുണ്ട്‌ എന്നതാണ് അൽഭുതം. ന്യൂസിലാൻഡ് ആണ് ഇദ്ദേഹത്തിന്റെ സ്വദേശം. ടാറ്റൂ മാത്രമല്ല സർക്കസുമായി ബന്ധപ്പെട്ട ചെയിന്‍സോ, വാളുകള്‍ വിഴുങ്ങല്‍, സൈക്‌ളിങ് തുടങ്ങിയ അഭ്യാസങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 16ആം വയസിലാണ് ഗ്രിഗറി സർക്കസിൽ ചേരുന്നത്. അമ്മയറിയാതെ ഇടുപ്പിൽ ചെയ്‌ത ടാറ്റുവാണ് തന്റെ നേട്ടത്തിലേക്കുള്ള തുടക്കമെന്ന് ഗ്രിഗറി പറയുന്നു.

51കാരനായ ഗ്രിഗറി ചില ശരീരഭാഗങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പല്ലുകളെല്ലാം സില്‍വര്‍ വെനീറുകള്‍ കൊണ്ട് മാറ്റിയിട്ടുണ്ട്. മനുഷ്യനോ പിശാചോ എന്നതുൾപ്പടെ ധാരണം നെഗറ്റീവ് കമന്റുകൾ തനിക്ക് ലഭിക്കാറുണ്ടെന്ന് ഗ്രിഗറി പറയുന്നു. എന്നാൽ, അഭിനന്ദിക്കാൻ എത്തുന്നവരുടെ എണ്ണവും കുറവല്ല. താൻ ആരിൽ നിന്നും വ്യത്യസ്‌തൻ അല്ലെന്നും തന്റെ ശരീരത്തിൽ നിന്നും ചോര പൊടിയുമെന്നുമാണ് ഗ്രിഗറിയുടെ പ്രതികരണം.

Most Read: ‘ഞാനും കൂടി കൂടട്ടേ’; ഗോൾഫ് കളിക്കുന്നതിനിടെ യുവാവിന്റെ പിന്നിലെത്തി മുതല, വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE