സകല ജീവജാലങ്ങളോടും മനുഷ്യർക്ക് കടമകളുണ്ട്; ജിഫ്രി മുത്തുക്കോയ തങ്ങൾ

ബ്രഹ്മകുളം മദ്രസത്തുൽ ബദ്‌രിയയുടെ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉൽഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

By Malabar Bureau, Malabar News
Jifri Muthukkoya Thangal
Ajwa Travels

ഗുരുവായൂർ: ലോകത്തിലെ ഓരോ സസ്യ-ജന്തു ജീവജാലങ്ങളോടും മനുഷ്യരായ നമുക്ക് കടമകളും കർത്തവ്യങ്ങളുമുണ്ടെന്ന് മനസിലാക്കാൻ ബൗദ്ധികമായ വിദ്യാഭ്യാസത്തോടൊപ്പം ഇസ്‍ലാമിക മൂല്യങ്ങളും ആഴത്തിൽ പഠിക്കണമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

ബ്രഹ്മകുളം മദ്രസത്തുൽ ബദ്‌രിയയുടെ (Madrasathul Badariya Brahmakulam) പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

“സകല ജീവജാലങ്ങളോടും മനുഷ്യർക്കുള്ള കടമകൾ കൃത്യമായി നിർവഹിക്കുന്ന പുതിയ തലമുറകളെയാണ് നാം മദ്രസയിൽ വാർത്തെടുക്കേണ്ടതെന്നും അവർ സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ ഇടപെടുന്നവരും രാഷ്‌ട്രത്തിന്റെ ഉയർച്ചക്കും വളർച്ചക്കും ഭാഗമാകുന്നവരും ലോകത്തിലെ ഓരോ മനുഷ്യർക്കും ഗുണമുള്ളവരും ആകണം” – ജിഫ്രി തങ്ങൾ പറഞ്ഞു.

“തെറ്റുകൾ മനുഷ്യ സഹചമാണ്. തെറ്റ് ചെയ്യുന്നവരെ പരസ്യമായി അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യാതെ അവരുടെ നൻമ ഉദ്ദേശിച്ച് അവരെ ഉപദേശിക്കുകയും അവർക്ക് തെറ്റ് തിരുത്താനുള്ള അവസരം നൽകുകയും ചെയ്യണം. അവരാണ് യഥാർഥ സ്‌നേഹമുള്ള കൂട്ടുകാർ” -തങ്ങൾ വിശദീകരിച്ചു.

Jifri Muthukkoya Thangal_Madrasathul Badriya Brahmakulam
ബ്രഹ്മകുളം മദ്രസത്തുൽ ബദ്‌രിയയുടെ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉൽഘാടനം നിർവഹിക്കുന്ന സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

ഉൽഘാടനത്തോട് അനുബന്ധമായി നടന്ന സാംസ്‌കാരിക സദസിന്റെ ഉൽഘാടനം ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്‌ണദാസ്‌ നിർവഹിച്ചു. റിട്ടയേർഡ് സബ് ഇൻസ്‌പെക്‌ടർ എംപി മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണം നടത്തി. സമസ്‌ത കേരള മുശാവറ അംഗം അബ്‌ദുസലാം ബാഖവി വിശിഷ്‌ഠ അതിഥിയായി.

HIJAB CONTROVERSY | ഹിജാബ് മുഖംമൂടുന്ന ബുർഖയോ നിഖാബൊ അല്ല; അത് മുടിമറയ്‌ക്കുന്ന ശിരോവസ്‌ത്രമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE