കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും വീഴ്‌ച; പൊട്ടലുള്ള കൈക്ക് കമ്പി മാറിയിട്ടു

By Trainee Reporter, Malabar News
kozhikode medical college
Representational Image
Ajwa Travels

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ശസ്‌ത്രക്രിയയിൽ പിഴവെന്ന് പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്‌ത്രക്രിയയിൽ പിഴവുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. പൊട്ടലുള്ള കൈക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്‌ത്രക്രിയക്ക്‌ ശേഷം അജിത്തിന് വേദന ശക്‌തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്.

ഇതോടെ രാത്രി വീണ്ടും ശസ്‌ത്രക്രിയ നടത്താമെന്ന് ഡോക്‌ടർ പറഞ്ഞു. ഇത് നിരസിച്ചപ്പോൾ ഡോക്‌ടർ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു. ബൈക്ക് അപകടത്തെ തുടർന്ന് 24 വയസുകാരനായ അജിത്തിന്റെ കൈയിൽ പൊട്ടലുണ്ടായിരുന്നു. ശസ്‌ത്രക്രിയക്ക്‌ വേണ്ടി ഒരാഴ്‌ചയോളമാണ് ആശുപത്രിയിൽ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്‌ത്രക്രിയ ഒരാഴ്‌ച നീട്ടുകയായിരുന്നു.

ഇതോടെ, ഇന്നലെ ശസ്‌ത്രക്രിയ നടത്തി. എന്നാൽ, മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്‌ടർ അജിത്തിന്റെ കൈയിലിട്ടത്. വേദന അസഹനീയമായപ്പോൾ അജിത്തിന് അനസ്‌തേഷ്യ നൽകി. തങ്ങൾ വാങ്ങിക്കൊടുത്ത കമ്പിയല്ല ഇട്ടതെന്ന് അജിത്തിന്റെ അമ്മയും പറയുന്നു. 3000 രൂപയുടെ ശസ്‌ത്രക്രിയ ഉപകരണങ്ങൾ തങ്ങൾ വാങ്ങി നൽകിയെങ്കിലും അതൊന്നും ഡോക്‌ടർ ഉപയോഗിച്ചിട്ടില്ലെന്നും അമ്മ പറയുന്നു. സംഭവത്തിൽ അജിത്തിന്റെ കുടുംബം മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Most Read| രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്‌തക്കറ; വിശദപരിശോധനക്ക് ഫൊറൻസിക് സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE