‘ഞാനും കൂടി കൂടട്ടേ’; ഗോൾഫ് കളിക്കുന്നതിനിടെ യുവാവിന്റെ പിന്നിലെത്തി മുതല, വീഡിയോ

By News Desk, Malabar News
Ajwa Travels

ഇത്രയും ആത്‌മാർഥതയോ? ഗോൾഫ് കളിക്കുന്നതിനിടെ മുതല പിന്നിൽ വന്നത് പോലും കാര്യമാക്കാതെ കളി തുടർന്ന യുവാവിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കളിയിൽ മുഴുകിയിരിക്കെ പിന്നിൽ പതുങ്ങി വന്ന അപകടം പോലും ഇദ്ദേഹം കാര്യമാക്കിയില്ല.

മുതലകൾക്ക് പേര് കേട്ട നാടായ യുഎസിലെ ഫ്‌ളോറിഡയിലാണ് സംഭവം. എല്ലാ ദിവസവും ഇവിടെ ഒരു മുതലയെ എങ്കിലും കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ഇത് പോലെ ആരും ശ്രദ്ധിക്കാതെ പോകില്ല. മുതലയ്‌ക്ക് പോലും ഈ വീഡിയോ അപമാനമാണെന്ന കമന്റ് സമൂഹ മാദ്ധ്യമങ്ങളിൽ ചിരിയുണർത്തുന്നു.

ഫ്‌ളോറിഡയിലെ നേപ്പിൾസിൽ ഹെറിറ്റേജ് ലാൻഡിംഗ് ഗോൾഫ് ആൻഡ് കൺട്രി ക്‌ളബ്ബിൽ ഗോൾഫ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു യുവാവ്. മുതല തൊട്ട് പിന്നിൽ എത്തിയെങ്കിലും കളി നിർത്തുന്നത് പോയിട്ട് ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും യുവാവ് തയ്യാറായില്ല എന്നതാണ് അൽഭുതം. ‘അലി​ഗേറ്റേഴ്‌സ്‌ ഓഫ് ഫ്‌ളോറിഡ’ എന്ന പേജിൽ മെലീസ വാൽഷ് എന്ന യുവതിയാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഒരുപക്ഷേ താൻ വൈറലായ കാര്യം പോലും ഇദ്ദേഹം അറിഞ്ഞോ എന്നും സംശയമാണ്.

Most Read: അകത്ത് സ്വർണവും വജ്രവും; ഒരു തലയണയുടെ വില 45 ലക്ഷമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE