നീളൻ തലമുടി; ‘മുളളറ്റ്’ ഹെയർ സ്‌റ്റൈലിൽ ലോക റെക്കോർഡ് നേടി അമേരിക്കക്കാരി

ടാമി മാനിസ് എന്ന അമേരിക്കൻ വനിതയാൻ റെക്കോർഡ് സ്വന്തമാക്കിയത്. നീണ്ട 33 വർഷത്തിലൊരിക്കൽ പോലും ടാമി മുടി വെട്ടിയിട്ടില്ല. 58 വയസുള്ള ടാമിയുടെ മുടിയുടെ നീളമിപ്പോൾ 172.72 സെന്റീമീറ്ററാണ്.

By Trainee Reporter, Malabar News
Tammy Manis
Tammy Manis
Ajwa Travels

ഏറ്റവും നീളമുള്ള ‘മുളളറ്റ്’ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടാമി മാനിസ് എന്ന അമേരിക്കൻ വനിത. എന്താണ് മുളളറ്റ് എന്നല്ലേ? ഒരുകാലത്ത് ലോകത്തെ തന്നെ ഇളക്കി മറിച്ച ഹെയർ സ്‌റ്റൈയിലിലാണ് മുളളറ്റ്. തലമുടിയുടെ മുൻഭാഗവും ഇരുവശങ്ങളും തീരെ ചെറുതായി വെട്ടിയൊതുക്കുകയും പുറകിലേക്ക് മാത്രം നീട്ടി വളർത്തുകയും ചെയ്യുന്ന രീതിയാണിത്.

1980ൽ പുറത്തിറങ്ങിയ അമേരിക്കൻ റോക്ക് ബാൻഡിന്റെ പാട്ട് കണ്ടാണ് ടാമി മുളളറ്റ് ഹെയർ സ്‌റ്റൈൽ പരീക്ഷിക്കാൻ തയ്യാറായത്. അതിന് ശേഷം നീണ്ട 33 വർഷത്തിലൊരിക്കൽ പോലും ടാമി മുടി വെട്ടിയിട്ടില്ല എന്നതാണ് യാഥാർഥ്യം. 58 വയസുള്ള ടാമിയുടെ മുടിയുടെ നീളമിപ്പോൾ 172.72 സെന്റീമീറ്ററാണ്.

‘ആദ്യമായി ഈ ഹെയർ സ്‌റ്റൈൽ പരീക്ഷിക്കാൻ പോയ സമയത്ത് ഇതെനിക്ക് ചേരാത്ത സ്‌റ്റൈൽ ആണെന്നും മറ്റൊന്ന് പരീക്ഷിക്കാനുമാണ് ചിലർ പറഞ്ഞത്. എന്നാൽ, എനിക്ക് ഇതായിരുന്നു വേണ്ടിയിരുന്നത്. ആ തീരുമാനം തെറ്റിയില്ലെന്ന് ഇപ്പോൾ മനസിലായി. നീളൻ മുടിയെ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്. നന്നായി കെട്ടി വെക്കണം. ആഴ്‌ചയിലൊരിക്കൽ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകണം. മാത്രമല്ല, ബൈക്ക് യാത്രകളിൽ മുടിയുടെ അറ്റം പാന്റിന്റെ ബെൽറ്റിനോടൊപ്പം ചേർത്തുവെച്ചാണ് സഞ്ചരിക്കാറുള്ളത്’- ടാമി മാനിസ് പറഞ്ഞു.

20 വർഷങ്ങൾക്ക് മുമ്പുള്ളവരും ഈ ഹെയർ സ്‌റ്റൈൽ കൊണ്ട് എന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്റെ തലമുടി വളരുന്നതിൽ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. ഇപ്പോൾ ഇത് ലോകത്തിലെ ഏറ്റവും നീളമുള്ള മുള്ളറ്റാണ്. അതിൽ ഞാൻ അതീവ സന്തോഷവതിയാണെന്നും ടാമി മാനിസ് കൂട്ടിച്ചേർത്തു. യുഎസ് ടെന്നസി സ്‌റ്റേറ്റിലെ നൊക്‌സ്‌വില്ലെ സിറ്റിയിലെ പബ്ളിക് ഹെൽത്ത് നഴ്‌സാണ് ടാമി മാനിസ്.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE