ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം

ലോകത്തിലെ ഏറ്റവും ചൂടുള്ളതും വടക്കേ അമേരിക്കയിലെ ഏറ്റവും വരണ്ടതുമായ പ്രദേശമാണ് കാലിഫോർണിയയിലെ ഡെത്ത് വാലി.

By Trainee Reporter, Malabar News
Death Valley hottest temperature
Death Valley
Ajwa Travels

വേനൽച്ചൂടിൽ വെന്തുരുകുകയാണ് കേരളം. വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെയാണ് മിക്ക ജില്ലകളിലും ഉയർന്ന ഡിഗ്രിയിൽ താപനില അനുഭവപ്പെടുന്നത്. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളാണ് ചൂടിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ. എന്നാൽ, ഭൂമിയിൽ ഏറ്റവും ചൂടുകൂടിയ പ്രദേശം ഏതാണെന്ന് അറിയാമോ?

അതാണ് കാലിഫോർണിയയിലെ ഡെത്ത് വാലി. കിഴക്കൻ കാലിഫോർണിയയിലെ വടക്കൻ മൊഹാവി മരുഭൂമിയിലാണ് ഡെത്ത് വാലി. മൊഹാവിക്കും ഗ്രേറ്റ് ബേസിൻ എന്ന മറ്റൊരു മരുഭൂമിക്കും ഇടയിലാണ് ഇതിന്റെ സ്‌ഥാനം. ലോകത്തിലെ ഏറ്റവും ചൂടുള്ളതും വടക്കേ അമേരിക്കയിലെ ഏറ്റവും വരണ്ടതുമായ പ്രദേശമാണ് ഡെത്ത് വാലി. 1913 ജൂലൈ പത്തിന് ഇവിടുത്തെ ഫർണസ് ക്രീക്ക് എന്ന സ്‌ഥലത്ത്‌ 57 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു.

‘ടിംബിഷ’ എന്ന തദ്ദേശീയ അമേരിക്കൻ ഗോത്ര വംശജരാണ് ഇവിടുത്തെ താമസക്കാർ. നിരവധി ഹോളിവുഡ് ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ധാരാളം ആളുകൾ എത്തുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഡെത്ത് വാലി. ഇവിടെ മഴ പെയ്യുന്നത് കുറവാണ്. അത് തന്നെയാണ് ചൂട് കൂടാൻ കാരണവും. സാധാരണഗതിയിൽ 51 മില്ലീമീറ്ററിലും കുറഞ്ഞ അളവിലുള്ള മഴയാണ് ലഭിക്കാറുള്ളത്.

എന്നാൽ, കഴിഞ്ഞ ആറുമാസങ്ങൾക്കിടെ അതിന്റെ ഇരട്ടിയിലധികം മഴ ലഭിച്ചതായി വിവരമുണ്ട്. അതിന്റെ കാരണമായി പറയുന്നത് കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ ഈ മേഖലയിൽ വീശിയടിച്ച ഹിലറി എന്ന ചുഴലിക്കാറ്റാണ്. ഇതിന്റെ ഫലമായുണ്ടായ കാലാവസ്‌ഥാ വ്യതിയാനമാണ് ഇത്രയേറെ മഴ ലഭിക്കാൻ കാരണമായത്. കനത്ത മഴയെ തുടർന്ന് ഇവിടെ ഒരു തടാകം തന്നെ രൂപപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. നാസ എർത്ത് ഒബ്‌സർവേറ്ററി ഈ തടാകത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE