പരസ്‌പരം തക്കാളി എറിഞ്ഞു കളിക്കുന്ന ഉൽസവത്തെ പറ്റി കേട്ടിട്ടുണ്ടോ? വിചിത്രമെന്ന് തോന്നുമല്ലേ. എന്നാൽ അങ്ങനെയൊരു ഉൽസവം നടക്കുന്ന സ്‌ലമുണ്ട് നമ്മുടെ ലോകത്ത്. യൂറോപ്യൻ രാഷ്‌ട്രമായ സ്‌പെയിനിലാണ് ഈ വിചിത്ര ഉൽസവം നടക്കുന്നത്. ‘ലാ ടൊമാറ്റീന’ എന്ന പേരിലാണ് ഈ ഉൽസവം കൊണ്ടാടപ്പെടുന്നത്.
1945 മുതലാണ് സ്‌പെയിനിൽ ഈ ഉൽസവം ആഘോഷിക്കാൻ തുടങ്ങിയത്. ഒന്നരലക്ഷത്തിലധികം തക്കാളികളാണ് അന്നേദിവസം ആളുകൾ അന്യോനം എറിഞ്ഞു നശിപ്പിക്കുന്നത്. 1945ൽ നടന്ന ഏതോ ഒരു ചടങ്ങിനിടെ അങ്ങോട്ടുമിങ്ങോട്ടും തക്കാളി പെറുക്കി എറിഞ്ഞു. പിറ്റേ വർഷം മുതൽ ഇതൊരു ഉൽസവമായി മാറി. ലോക പ്രശസ്‌തമായ ‘ലാ ടൊമാറ്റീന’യുടെ ഉൽഭവം ഇങ്ങനെയാണ്.
‘ലാ ടൊമാറ്റീന’ ഉൽസവത്തിനെതിരെ ചില വിമർശനങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. ഭക്ഷണ സാധനമായ തക്കാളി അനാവശ്യമായി നശിപ്പിച്ചു കളയുന്നുവെന്നാണ് പ്രധാന വിമർശനം. എന്നാൽ, ഇതിൽ കാര്യമില്ലെന്നും വളരെ നിലവാരവും വിലയും കുറഞ്ഞ തക്കാളികളാണ് ഈ ഉൽസവത്തിനായി ഉപയോഗിക്കുന്നതെന്നും ചിലർ പറയുന്നു.
തക്കാളികൾ തെക്കൻ അമേരിക്കൻ രാജ്യമായ പെറുവിൽ നിന്നാണ് ലോകമെങ്ങും എത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ന് ലോകമെമ്പാടും പതിനായിരത്തിലേറെ തക്കാളി വിഭാഗങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ തക്കാളി വിളവെടുത്തത് 1986ൽ യുഎസിലെ ഒക്‌ളഹോമയിലാണ് തക്കാളി വിളവെടുത്തത്. മൂന്നരക്കിലോയിലധികം ഭാരമുണ്ടായിരുന്നു ഈ തക്കാളിക്ക്. യുഎസിലെ ഒഹായോയുടെ ഔദ്യോഗിക പാനീയവും തക്കാളി ജ്യൂസാണ്.
Most Read| ‘മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ്’; ആഞ്ഞടിച്ചു രാഹുൽ ഗാന്ധി