ടൊവിനോ- കീര്‍ത്തി ചിത്രം ‘വാശി’ ഒടിടി റിലീസിന്

By Film Desk, Malabar News
Ajwa Travels

ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ‘വാശി’ ഒടിടി റിലീസിന്. ചിത്രം ജൂലൈ 17 മുതല്‍ നെറ്റ്ഫ്ളിക്‌സിലൂടെ സ്‌ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ളിക്‌സ് ഇന്ത്യ സൗത്തിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

10 കോടി രൂപക്കാണ് ചിത്രത്തിന്റെ സ്‌ട്രീമിങ് അവകാശം നെറ്റ്ഫ്ളിക്‌സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകള്‍. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ സിനിമ ലഭ്യമാകും.

നടനും സംവിധായകനുമായ വിഷ്‌ണു ജി രാഘവ് സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം കോടതിയെയും അഭിഭാഷകരെയും പശ്‌ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 17ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മിച്ചത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിര്‍മാതാക്കള്‍. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതിയ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ വിഷ്‌ണു തന്നെയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം പകർന്നിരിക്കുന്നത് കൈലാസ് മേനോനാണ്. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രാഹകൻ.

Most Read: ‘ഇഡി.. ഇഡി..’; ശിവസേനാ വിമത എംഎല്‍എ വോട്ട് ചെയ്യുന്നതിനിടെ കൂവിവിളിച്ച് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE