‘ഇഡി.. ഇഡി..’; ശിവസേനാ വിമത എംഎല്‍എ വോട്ട് ചെയ്യുന്നതിനിടെ കൂവിവിളിച്ച് പ്രതിപക്ഷം

By Desk Reporter, Malabar News
'ED..ED..'; Opposition shouts while Shiv Sena rebel MLA is voting
Ajwa Travels

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ തിരഞ്ഞെടുപ്പിൽ ശിവസേന വിമത പക്ഷത്തിലുള്ള യാമിനി യശ്വന്ത് ജാദവ് വോട്ട് രേഖപ്പെടുത്തുന്നതിനിടെ കൂവിവിളിച്ച് പ്രതിപക്ഷ എംഎൽഎമാർ. ‘ഇഡി, ഇഡി’ (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) എന്നാണ് കൂവി വിളിച്ചത്.

യാമിനി യശ്വന്ത് യാദവിന്റെ ഭര്‍ത്താവും മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ യശ്വന്ത് യാദവ് അഴിമതി ആരോപണത്തെ തുടര്‍ന്ന് ഇഡിയുടെ നിരീക്ഷണത്തിലാണ് ഉള്ളത്. നികുതി വെട്ടിപ്പ് കേസില്‍ യശ്വന്ത് യാദവിന്റെ അഞ്ച് കോടി രൂപയുടെ ഫ്‌ളാറ്റ് ഉൾപ്പടെയുള്ള സ്വത്തുവകകള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ കൂവി വിളിച്ചത്.

സ്‌പീക്കർ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രാഹുല്‍ നര്‍വേക്കര്‍ വിജയിച്ചു. വിമത ശിവസേന എംഎല്‍എമാരുടേതടക്കം 164 വോട്ടുകളാണ് ലഭിച്ചത്.

Most Read:  പുലിറ്റ്‌സര്‍ ജേതാവും ഫോട്ടോ ജേണലിസ്‌റ്റുമായ സന ഇര്‍ഷാദിന് വിദേശയാത്രക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE