ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം; കൊപ്പാളിൽ താരമായി ‘മിയാസാകി’

പുറമേക്ക് ആപ്പിൾ പോലെ തോന്നിക്കുന്ന, അത്രയും ചുവപ്പ് നിറം പടർന്ന തൊലിയാണ് ഇതിന്റെ ഒരു പ്രത്യേകത. നിറം മാത്രമല്ല, മധുരവും രുചിയുമെല്ലാം ഏറെ സവിശേഷതയാണ്. 40,000 രൂപയാണ് ഒരു മാമ്പഴത്തിന്റെ വില. അതായത് കിലോയ്‌ക്ക് രണ്ടര ലക്ഷം രൂപ വിലവരും. ഏറ്റവും കുറഞ്ഞത് 350 ഗ്രാം എങ്കിലും തൂക്കം വരും ഒരു മാമ്പഴത്തിന്.

By Trainee Reporter, Malabar News
miyasaki mango
Ajwa Travels

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം കണ്ടു അത്‌ഭുതപ്പെട്ടിരിക്കുകയാണ് കൊപ്പാളിലെ മാമ്പഴ കർഷകർ. ജപ്പാന്റെ സ്വന്തം മാമ്പഴമായ ‘മിയാസാകി’ ആണ് കൊതിയൂറും അത്‌ഭുതം പരത്തുന്നത്. മാമ്പഴത്തിന്റെ രൂപം കണ്ടു മാത്രമല്ല ആളുകളുടെ കണ്ണ് തള്ളിയത്, ഇതിന്റെ വില കൂടി കേട്ടതോടെയാണ്

ഒരു മിയസാകിയുടെ വില എത്രയെന്ന് അറിയണ്ടേ? 40,000 രൂപയാണ് ഒരു മാമ്പഴത്തിന്റെ വില. അതായത് കിലോയ്‌ക്ക് രണ്ടര ലക്ഷം രൂപ വിലവരും. ഹോർട്ടിക്കൾച്ചർ വകുപ്പ് കൊപ്പാളിൽ ഒരുക്കിയ മാമ്പഴ മേളയിലെ താരമാണിപ്പോൾ മിയാസാകി. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം കൊപ്പാളിലെ കർഷകർക്ക് പരിചയപ്പെടുത്താനായി പ്രദർശിപ്പിച്ചതാണെന്നാണ് ഹോർട്ടിക്കൾച്ചർ ഉദ്യോഗസ്‌ഥർ പറയുന്നത്.

മാമ്പഴത്തെ കുറിച്ചുള്ള വിവരങ്ങളും ഇതിനൊപ്പം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. മിയാസാകി കൃഷി ചെയ്യുന്ന മധ്യപ്രദേശിലെ ഒരു കർഷകനിൽ നിന്ന് പ്രത്യേകം വാങ്ങിക്കൊണ്ടുവന്നതാണിത്. ഇതിന്റെ മാവിൻതൈ നട്ടുവളർത്താൻ കർഷകരെ പ്രോൽസാഹിപ്പിക്കുമെന്നും ഹോർട്ടിക്കൾച്ചർ ഉദ്യോഗസ്‌ഥർ പറയുന്നു. ഒരു തൈക്ക് 15,000 രൂപ വിലവരും. മിയാസാക്കിയെ നേരിൽ കാണാൻ ധാരാളം പേരാണ് മേളക്കെത്തുന്നത്. മെയ് 31 വരെയാണ് മേള.

ലോകത്തിൽ വെച്ചേറ്റവും രുചികരവും വിലയേറിയതുമായ മാമ്പഴമായി കരുതപ്പെടുന്ന ഇനമാണിത്. ജപ്പാനിലെ മിയാസാക്കിയിൽ നിന്നാണ് ഈ ഇനത്തിന്റെ ഉൽഭവം എന്ന് കരുതപ്പെടുന്നു. ജപ്പാനിൽ തന്നെയാണ് ഇത് കൂടുതൽ കൃഷിചെയ്യുന്നതും. പുറമേക്ക് ആപ്പിൾ പോലെ തോന്നിക്കുന്ന, അത്രയും ചുവപ്പ് നിറം പടർന്ന തൊലിയാണ് ഇതിന്റെ ഒരു പ്രത്യേകത. നിറം മാത്രമല്ല, മധുരവും രുചിയുമെല്ലാം ഏറെ സവിശേഷതയാണ്.

ഏറ്റവും കുറഞ്ഞത് 350 ഗ്രാം എങ്കിലും തൂക്കം വരും ഒരു മാമ്പഴത്തിന്. അത്രമാത്രം രുചികരമാണെന്നതിനാൽ തന്നെ രണ്ടു മാമ്പഴം ഒരു കൂടയ്‌ക്ക് 86,000 രൂപ മുതൽ രണ്ടര ലക്ഷത്തോളം വില വരും. ജപ്പാനിന് പുറമെ തായ്‌ലൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും ഇന്ത്യയിലും ഇതിന്റെ കൃഷിയുണ്ട്. ഇന്ത്യയിൽ പ്രധാനമായും മധ്യപ്രദേശിലെ ജബൽപൂരിലാണ് മിയാസാകി കൃഷി ചെയ്യുന്നത്. വിലപിടിപ്പുള്ള പഴമായതിനാൽ ഇതിന്റെ കൃഷിയും ഏറെ വെല്ലുവിളി നിറഞ്ഞതാണ്.

Most Read: മാതാപിതാക്കളെ നോക്കാൻ ജോലി രാജിവെച്ചു; മാസം 46,000 രൂപ മകൾക്ക് നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE