ചുട്ടുപൊള്ളുന്ന ചൂട്; ചെരുപ്പ് വാങ്ങാൻ പണമില്ല- കുട്ടികളുടെ കാൽ പ്ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് ഒരമ്മ

മധ്യപ്രദേശിലെ ഷിയോപൂരിൽ നിന്നാണ് ഒരമ്മയുടെ ദുരവസ്‌ഥ വ്യക്‌തമാകുന്ന കരളയിപ്പിക്കുന്ന ചിത്രം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചത്. മെയ് 21ന് ആണ് കാലിൽ പ്ളാസ്‌റ്റിക് കവർ പൊതിഞ്ഞു റോഡിലൂടെ നടക്കുന്ന ആദിവാസി സ്‌ത്രീയുടേയും മക്കളുടെയും ചിത്രം പുറത്തുവരുന്നത്.

By Trainee Reporter, Malabar News
Rukmini
Ajwa Travels

ഷിയോപൂർ: ചുട്ടുപൊള്ളുന്ന വേനൽ, ചെരുപ്പ് വാങ്ങാൻ കാശില്ലാതെ മക്കളുടെ കാൽ പ്ളാസ്‌റ്റിക് കവറുകൊണ്ട് പൊതിയേണ്ടി വരുന്ന ഒരമ്മയുടെ ഗതികേടാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. മധ്യപ്രദേശിലെ ഷിയോപൂരിൽ നിന്നാണ് ഒരമ്മയുടെ ദുരവസ്‌ഥ വ്യക്‌തമാകുന്ന കരളയിപ്പിക്കുന്ന ചിത്രം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചത്.

മെയ് 21ന് ആണ് കാലിൽ പ്ളാസ്‌റ്റിക് കവർ പൊതിഞ്ഞു റോഡിലൂടെ നടക്കുന്ന ആദിവാസി സ്‌ത്രീയുടേയും മക്കളുടെയും ചിത്രം പുറത്തുവരുന്നത്. പ്രാദേശിക മാദ്ധ്യമപ്രവർത്തകനായ ഇൻസാഫ് ഖുറേഷി പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഷഹാരിയ ആദിവാസി വിഭാഗത്തിൽപെട്ട രുക്‌മിണി എന്ന യുവതിയാണ്, ചുട്ട് പൊള്ളുന്ന റോഡിലൂടെ നടന്നു പോകാൻ കുട്ടികൾക്ക് ചെരുപ്പിന് പകരം പോളിത്തീൻ ബാഗുകൾ ചുറ്റി പ്രതിരോധം തീർക്കാൻ ശ്രമിച്ചത്. ഇവരുടെ അവസ്‌ഥ കണ്ട ഖുറേഷി സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെക്കുക ആയിരുന്നു.

ടിബി ബാധിതനായ രുക്‌മിണിയുടെ ഭർത്താവ് ഗുരുതരാവസ്‌ഥയിൽ ആണ്. മൂന്ന് പിഞ്ചു കുട്ടികളുള്ള അഞ്ചംഗ കുടുംബത്തിന്റെ ഏക ആശ്രയമാണ് രുക്‌മിണി. നഗരത്തിന്റെ പലയിടങ്ങളിലായി അലഞ്ഞു നടന്നു ദിവസ വേതനത്തിനായി നിരവധി തൊഴിലുകളാണ് രുക്‌മിണി ചെയ്യുന്നത്. കടുത്ത ദാരിദ്ര്യത്തിലാണ് കുടുംബം.

തന്റെ മൂന്ന് മക്കളെ നോക്കാൻ ആരും ഇല്ലാത്തതിനാൽ ഇവരെയും കൂട്ടിയാണ് രുക്‌മിണി ഇപ്പോൾ തൊഴിൽ അന്വേഷിക്കുന്നത്. ചിത്ര സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രാദേശിക ഭരണകൂടം ഇടപെട്ടു. കുടുംബത്തിന്റെ ദുരവസ്‌ഥ പരിഹരിക്കാൻ അടിയന്തിര സഹായം നൽകുമെന്ന് ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്. ചിത്രം വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് ഇവർക്ക് സഹായ വാഗ്‌ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Most Read: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി; ഓഡിനൻസിൽ ഒപ്പിട്ട് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE