സൈനിക വാഹനം തടഞ്ഞു സ്‌ത്രീകൾ; മണിപ്പൂരിൽ വൻ പ്രതിഷേധം

By Trainee Reporter, Malabar News
manipur violence
Rep. Image
Ajwa Travels

ഇംഫാൽ: മണിപ്പൂരിലെ ബിഷ്‌ണുപുർ ജില്ലയിൽ സൈനിക വാഹനം തടഞ്ഞ് മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളുടെ സംഘം. കുമ്പി പ്രദേശത്ത് രാവിലെ പട്രോളിങ്ങിനിടെ പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടുപോയ സൈനിക വാഹനമാണ് തടഞ്ഞത്.

മഹാർ റെജിമെന്റിലെ ഉദ്യോഗസ്‌ഥർ ചേർന്നാണ് രണ്ടു എസ്‌യുവികളിലായി കൊണ്ടുപോയ ആയുധങ്ങൾ പിടിച്ചെടുത്തത്. സൈനികരെ കണ്ടയുടൻ രണ്ടു വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ആയുധങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടെന്നാണ് റിപ്പോർട്. കുറച്ച് സമയത്തിന് ശേഷം മെയ്‌തെയ് സ്‌ത്രീകളുടെ സിവിലിയൻ സംഘമായ ‘മീരാ പൈബിസ്’ അംഗങ്ങൾ സ്‌ഥലത്ത്‌ തടിച്ചുകൂടുകയും ആയുധങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

നൂറുകണക്കിന് സ്‌ത്രീകൾ റോഡ് ഉപരോധിക്കുകയും സൈനിക വാഹനവ്യൂഹം തടയുകയും ചെയ്‌തു. കലാപം അവസാനിക്കുന്നത് വരെ ആയുധങ്ങൾ കണ്ടുകെട്ടരുതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സൈന്യം ആകാശത്തേക്ക് വെടിവെച്ചെങ്കിലും പിരിഞ്ഞുപോകാൻ പ്രതിഷേധക്കാർ കൂട്ടാക്കിയില്ല. സംഭവമറിഞ്ഞ് പോലീസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി. ചർച്ചക്കൊടുവിൽ ആയുധങ്ങൾ പോലീസിന് കൈമാറാൻ ധാരണയായി. പ്രതിഷേധക്കാരിൽ ചിലരെ കസ്‌റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.

Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE