പരിഷ്‌ക്കരിച്ച ഡ്രൈവിങ് ടെസ്‌റ്റ് നാളെ മുതൽ; ബഹിഷ്‌കരിക്കുമെന്ന് സിഐടിയു

റോഡ് ടെസ്‌റ്റിന് ശേഷമാകും 'H' ടെസ്‌റ്റിൽ പങ്കെടുപ്പിക്കുക.

By Trainee Reporter, Malabar News
KB Ganesh Kumar
Ajwa Travels

തിരുവനന്തപുരം: പ്രതിഷേധങ്ങൾ തള്ളി, സംസ്‌ഥാനത്ത്‌ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണം നാളെ മുതൽ നടപ്പിലാക്കും. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിഷേധം നിലനിൽക്കെയാണ് പരിഷ്‌ക്കരണം നടപ്പിലാക്കുന്നത്. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്‌റ്റിന് ശേഷമാകും ‘H’ ടെസ്‌റ്റിൽ പങ്കെടുപ്പിക്കുക.

റോഡ് ടെസ്‌റ്റിലും ഇതുവരെയുള്ള രീതികളിൽ മാറ്റമുണ്ടാകും. ഇക്കാര്യങ്ങൾ വിശദമാക്കി സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിയെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയില്ല. അതേസമയം, പുതിയ ഡ്രൈവിങ് ലൈസൻസ് പരിഷ്‌ക്കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയു അറിയിച്ചിട്ടുണ്ട്. ഡ്രൈവിങ് പരീക്ഷ ഉൾപ്പടെ നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്.

പ്രതിഷേധം തണുപ്പിക്കാൻ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി സംഘടന മുന്നോട്ട് പോവുകയാണ്. പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, ‘H’ പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്‌റ്റ്, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്‌റ്റിന് ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ പരിഷ്‌ക്കരണങ്ങൾ മേയ് രണ്ടുമുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ നിർദ്ദേശം.

പുതിയ ട്രാക്കൊരുക്കാൻ ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കിയെങ്കിലും ഇതുവരെ പുതിയ ട്രാക്കുകൾ ഉണ്ടാക്കിയുമില്ല. ട്രാക്കൊരുക്കത്തെ പരിഷ്‌ക്കാരത്തെ തടയാനായിരുന്നു ഡ്രൈവിങ് സ്‌കൂളുകളുടെ നീക്കം. എന്നാൽ, ചില ഇളവുകൾ വരുത്തി പരിഷ്‌ക്കരണം തുടരാൻ മന്ത്രി തീരുമാനിച്ചു. പ്രതിദിനം 30ൽ നിന്ന് 60 ടെസ്‌റ്റ് ആക്കി ഉയർത്തി, പുതിയ ട്രാക്ക് ഒരുക്കുന്നത് വരെ ‘H’ ടെസ്‌റ്റ് തുടരും. ‘H’ ടെസ്‌റ്റിന് മുൻപ് റോഡ് ടെസ്‌റ്റ് നടത്തണം തുടങ്ങിയ ക്രമീകരണങ്ങളാണ് തുടരുന്നത്.

Most Read| ട്വിന്റി20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു- സഞ്‌ജു സാംസൺ ടീമിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE