മഴക്കെടുതി; ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി, മരം വീണ് രണ്ടുപേർക്ക് പരിക്ക്

സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചുദിവസം കൂടി ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

By Trainee Reporter, Malabar News
rain alert in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴക്കെടുതി രൂക്ഷമാകുന്നു. പത്തനംതിട്ട മല്ലപ്പള്ളിയിൽ അതിഥി തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. മല്ലപ്പള്ളി കോമളം കടവിൽ കുളിക്കാനിറങ്ങിയ ബിഹാർ സ്വദേശിയായ നരേഷിനെയാണ് കാണാതായത്. ഫയർഫോഴ്‌സും പോലീസും സ്‌ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.

ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടത്തിൽ ശക്‌തമായ മഴയിലും കാറ്റിലും മരം വീണ് രണ്ടുപേർക്ക് പരിക്കേറ്റു. മരം ജീപ്പിന് മുകളിലേക്കാണ് വീണാണ് അപകടം. പാറത്തോട് സ്വദേശികളായ മാരിമുത്തു, പെരിയസാമി എന്നിവർക്കാണ് പരിക്കേറ്റത്. അതേസമയം, കോഴിക്കോട് ഇരവഴിഞ്ഞിപുഴയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചുദിവസം കൂടി ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്കൻ തീരദേശ തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, തൃശൂരിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്കും ജലാശയങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നാളെയും മറ്റന്നാളും നിരോധിച്ചു.

ഈ ദിവസങ്ങളിൽ ജില്ലയിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്‌നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂർമുഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പ്രവേശനമില്ല.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Most Read| ഇബ്രാഹീം റഈസിയുടെ മരണം; മുഹമ്മദ് മൊക്‌ബെർ ഇറാന്റെ ഇടക്കാല പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE