താരൻ അകറ്റാൻ ഇതാ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ

By News Bureau, Malabar News
(Image Credit: SHUTTERSTOCK)
Ajwa Travels

ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് താരൻ. ഒരു ഫംഗസ് അണുബാധയാണിത്. താരൻ കൂടികഴിഞ്ഞാൽ മുടികൊഴിച്ചിലും രൂക്ഷമാകുന്നു. താരൻ അകറ്റാൻ പല മാർഗങ്ങളും നാം അവലംബിക്കാറുണ്ട്. തലയോട്ടിയിൽ വേണ്ടത്ര ഈർപ്പം ലഭിക്കാത്തതിന്റെ ഫലമായാണ് വരണ്ട തലയോട്ടി ഉണ്ടാകുന്നത്. താരൻ അകറ്റാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കാം.

വെളിച്ചെണ്ണയും ചെറുനാരങ്ങയും

തലമുടി വളരാനും മുടി കൊഴിച്ചിൽ തടയാനും വെളിച്ചെണ്ണ ഉത്തമ പ്രതിവിധിയാണ്. വെളിച്ചെണ്ണക്കൊപ്പം ചെറുനാരങ്ങ നീരു കൂടി ചേരുമ്പോൾ ഗുണം ഇരട്ടിക്കും. രണ്ടു ടേബിൾ സ്‌പൂൺ വെളിച്ചെണ്ണയിൽ അത്രയും അളവിൽ തന്നെ ചെറുനാരങ്ങ നീര് ചേർക്കുക. ശിരോചർമത്തിൽ പുരട്ടി, 20 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാം.

തൈര്

ശിരോചർമത്തിൽ തൈര് പുരട്ടി ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. താരനെ ചെറുക്കാൻ ഉത്തമ പ്രതിരോധ മാർഗമാണിത്. ആഴ്‌ചയിൽ മൂന്ന് തവണ വരെ ഉപയോഗിക്കാം. താരനിൽ നിന്നും ഒരു പരിധിവരെ മേചനം നേടാൻ ഇത് സഹായിക്കും.

ഗ്രീൻ ടീ

ശിരോചർമത്തിന്റെ ആരോഗ്യം വീണ്ടെടുത്ത് താരനെ അകറ്റാൻ ഗ്രീൻ ടീക്ക് കഴിവുണ്ട്. ബാക്‌ടീരിയൽ ഘടകങ്ങൾ കൊണ്ട് സമ്പന്നമാണ് ഗ്രീൻ ടീ. രണ്ട് ഗ്രീൻ ടീ ബാഗുകൾ ഒരു ഗ്ളാസ് ചൂട് വെള്ളത്തിൽ 20 മിനിറ്റ് നേരം മുക്കിവെക്കുക. തണുത്തതിനു ശേഷം തലയിൽ പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

തൈരും മുട്ടയും

തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്. അതേസമയം മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. 2-3 ടേബിൾ സ്‌പൂൺ തൈരിൽ ഒരു മുട്ടയുടെ വെള്ള ചേർത്ത് നല്ല പോലെ മിക്‌സ് ചെയ്യുക. 15 മിനിറ്റ് ഈ പാക്ക് ഇട്ട ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാം.

(Image Credit: istockphoto.com)

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: ടൊവിനോ- കീര്‍ത്തി ചിത്രം ‘വാശി’ ഒടിടി റിലീസിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE