97ഒക്കെ ഒരു പ്രായമാണോ! വിങ് വാക്കറിൽ റെക്കോർഡ് നേടി ബെറ്റി ബ്രോമേജ്

ലോകത്തിലെ ഏറ്റവും പ്രായമേറിയ വനിതാ വിങ് വാക്കർ എന്ന ഗിന്നസ് ലോക റെക്കോർഡ് നേടിയാണ് ബ്രിട്ടനിലെ ബെറ്റി ബ്രോമേജ് ചരിത്രം കുറിച്ചത്. വിമാനം പറക്കുന്നതിനിടെ അതിന്റെ ചിറകിന് മുകളിൽ സുരക്ഷാ ബൽറ്റിൽ ബന്ധിപ്പിച്ച് നടത്തുന്ന ഒരുതരം സാഹസിക പ്രകടനമാണ് വിങ് വാക്കർ.

By Senior Reporter, Malabar News
Betty Bromage
ബെറ്റി ബ്രോമേജ് / Image Courtesy: Ian Callaghan FB Page

97ഒക്കെ ഒരു പ്രായമാണോ? ഈ പ്രായത്തിൽ എന്താണ് ചെയ്യാൻ പറ്റാത്തത്? ബ്രിട്ടനിലെ ബെറ്റി ബ്രോമേജ് മുത്തശ്ശിയുടെ ചോദ്യങ്ങൾ നീളുകയാണ്. വാർധക്യ കാലമാണെങ്കിലും ജീവിതത്തിന്റെ രസം കളയാനൊന്നും ബെറ്റി മുത്തശ്ശി ഒരുക്കമല്ല. 97ആം വയസിലും പറന്നുയർന്ന് ലോകശ്രദ്ധ നേടിയിരിക്കുകയാണ് മുത്തശ്ശി ഇപ്പോൾ.

ലോകത്തിലെ ഏറ്റവും പ്രായമേറിയ വനിതാ വിങ് വാക്കർ എന്ന ഗിന്നസ് ലോക റെക്കോർഡ് നേടിയാണ് ബെറ്റി ബ്രോമേജ് ചരിത്രം കുറിച്ചത്. വിമാനം പറക്കുന്നതിനിടെ അതിന്റെ ചിറകിന് മുകളിൽ സുരക്ഷാ ബൽറ്റിൽ ബന്ധിപ്പിച്ച് നടത്തുന്ന ഒരുതരം സാഹസിക പ്രകടനമാണ് വിങ് വാക്കർ. ഈ പ്രായത്തിലും ഇതൊക്കെ എങ്ങനെ എന്നല്ലേ? ഇതൊക്കെ സിമ്പിൾ എന്നാണ് മുത്തശ്ശി പറയുന്നത്.

ഇംഗ്ളണ്ടിലെ ഗ്‌ളോസ്‌റ്റർഷറിൻ ഈമാസം നാലിന് നടന്ന പ്രകടനത്തിനാണ് ബെറ്റി ബ്രോമേജ് വീണ്ടും റെക്കോർഡ് സ്വന്തമാക്കിയത്. 2022ൽ സ്വന്തമാക്കിയ റെക്കോർഡ് മറികടക്കാൻ വിമാനം പറന്നുയരുന്നതും ഇറങ്ങുന്നതും ഉൾപ്പടെ കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ആകാശത്ത് തുടരേണ്ടതുണ്ടായിരുന്നു. ഈ സാഹസികത നിറഞ്ഞ വെല്ലുവിളിയാണ് ബെറ്റി വിജയകരമായി പൂർത്തിയാക്കിയത്.

87ആം വയസിലാണ് ബെറ്റി ആദ്യമായി വിങ് വാക്ക് നടത്തിയത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ആകെ ആറ് തവണയാണ് അവർ സാഹസിക പ്രകടനം നടത്തിയത്. കഴിയില്ല എന്ന വാക്ക് തന്റെ നിഘണ്ടുവിൽ ഇല്ലെന്നും, ജീവിതം വിരസമാകാതിരിക്കാൻ ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യുമെന്നും ബെറ്റി പറഞ്ഞു.

2025ൽ സ്‌ട്രോക്ക് ബാധിച്ചതിനെ തുടർന്ന് ചികിൽസ ലഭിച്ച ചെൽഹട്ടൻഹാം ജനറൽ ആശുപത്രിയിലെ സ്‌ട്രോക്ക് യൂണിറ്റിന് ധനസമാഹരണം നടത്താനായിരുന്നു ഇത്തവണത്തെ വിങ് വാക്കെന്ന് ബെറ്റി പറഞ്ഞു. ആശുപത്രിയിൽ ലഭിച്ച പരിചരണത്തിന് നന്ദി അറിയിക്കാനാണ് ഈ സാഹസിക ദൗത്യം ഏറ്റെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം, കാരണംതേടി ശാസ്‌ത്രജ്‌ഞർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE