മേയർ- കെഎസ്ആർടിസി തർക്കം; നിർണായക സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും

അതിനിടെ, മേയർക്കും എംഎൽഎക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡ്രൈവർ യദു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

By Trainee Reporter, Malabar News
does not back down from the complaint; Mayor
Ajwa Travels

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ, ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. കേസിലെ നിർണായക തെളിവ് ശേഖരിക്കാൻ ബസ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കെഎസ്ആർടിസിക്ക് കത്ത് നൽകിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയാൽ പരിശോധിക്കാനാണ് തീരുമാനം.

ബസ് അമിതവേഗത്തിൽ ആയിരുന്നോ, വാഹനങ്ങളെ ഓവർടേക്ക് ചെയ്‌തിരുന്നോ എന്ന കാര്യത്തിലും സിസിടിവി ദൃശ്യങ്ങൾ നിർണായകമാകും. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആർടിസി അധികൃതർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. അതിനിടെ, മേയർക്കും എംഎൽഎക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡ്രൈവർ യദു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

അതേസമയം, ബസിന് കുറുകെ കാർ നിർത്തി തടയുകയും ട്രിപ്പ് പൂർണമാക്കാൻ അനുവദിക്കാതെ യാത്രക്കാരെ ഇറക്കി വിടുകയും ചെയ്‌ത സംഭവത്തിൽ കെഎസ്ആർടിസി ഇതുവരെ പരാതി നൽകാൻ തയ്യാറായിട്ടില്ല. മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും ഉൾപ്പടെയുള്ളവർ പ്രതിസ്‌ഥാനത്തുള്ള സംഭവത്തിലാണ് ഭരണകക്ഷിയുടെ പിന്തുണ കൂടെയുള്ളതിനാൽ പരാതി നൽകാതെ കെഎസ്ആർടിസി ഉരുണ്ട് കളിക്കുന്നത്.

അതേസമയം, ആഭ്യന്തര അന്വേഷണം നടത്തി ഡ്രൈവർക്ക് അനുകൂലമായി കെഎസ്ആർടിസി സിഎംഡി പ്രാഥമിക റിപ്പോർട് മന്ത്രിക്ക് നൽകിയെങ്കിലും വിശദമായ റിപ്പോർട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ ഡ്രൈവർ യദുവിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. ഡിടിഒയ്‌ക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.

ശനിയാഴ്‌ച തിരുവനന്തപുരം പാളയത്ത് വെച്ചാണ് സംഭവം. പാളയത്ത് ബസ് നിർത്തിയപ്പോൾ മേയർ സഞ്ചരിച്ചിരുന്ന കാർ ബസിന് കുറുകെ നിർത്തി. തുടർന്ന് സൈഡ് നൽകാത്തതിനെ മേയർ അടക്കമുള്ളവർ ചോദ്യം ചെയ്‌തു. ഇത് വലിയ തർക്കമായി. മേയറിനൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും ഉണ്ടായിരുന്നു.

Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE