‘ഞങ്ങളുടെ കാര്യത്തിൽ ഇടപെടരുത്’; ഇറാനെതിരെ കടുപ്പിച്ച് ലബനൻ

ലബനൻ പ്രസിഡണ്ട് ജോസഫ് ഔൻ ആണ് ഇറാനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

By Senior Reporter, Malabar News
Joseph Aoun
ലബനൻ പ്രസിഡണ്ട് ജോസഫ് ഔൻ (Image Courtesy: Reuters)

ബെയ്‌റൂട്ട്: ഇറാനെതിരെ രൂക്ഷവിമർശനവുമായി ലബനൻ പ്രസിഡണ്ട് ജോസഫ് ഔൻ. യുഎസും ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ തകർന്ന ലബനനെ ഇറാൻ വിലപേശൽ ഉപാധിയായി ഉപയോഗിക്കുകയാണെന്ന് ജോസഫ് ഔൻ പറഞ്ഞു.

സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ജോസഫ് ഔന്റെ വിമർശനം. ഇറാന്റെ താൽപര്യങ്ങൾക്ക് വേണ്ടി ലബനനിലെ ജനങ്ങളാണ് വില നൽകുന്നതെന്നും ജോസഫ് ഔൻ കുറ്റപ്പെടുത്തി.

”എന്റെ രാജ്യത്തിലെ ജനങ്ങൾ യുദ്ധത്തെ തുടർന്ന് മടുത്തിരിക്കുകയാണ്. വെടിനിർത്തൽ കരാർ നേടിയിട്ടും ഹിസ്ബുള്ളയെ ലക്ഷ്യംവെച്ച് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നാലുപേർ ഇന്ന് ലബനനിൽ കൊല്ലപ്പെട്ടു. ലബനനുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് ഞങ്ങളാണ്. അല്ലാതെ വിദേശ ശക്‌തികളല്ല. ഇത് നിങ്ങളുടെ രാജ്യമല്ല, ഞങ്ങളുടേതാണ്. ഞങ്ങളുടെ രാജ്യത്തിന്റെ കാര്യത്തിൽ നിങ്ങൾ ഇടപെടരുത്”- ജോസഫ് ഔൻ പറഞ്ഞു.

Most Read| കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE