വളർമതിയെ പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സംഘർഷം

എൽപി സ്‌കൂൾ റാങ്ക് ലിസ്‌റ്റിന്റെ കാലാവധി തീരാറായിട്ടും മതിയായ നിയമനങ്ങൾ നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി വളർമതി തലമുണ്ഡനം ചെയ്‌ത്‌ അനിശ്‌ചിതകാല നിരാഹാരസമരം ആരംഭിച്ചത്. സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെയാണ് പോലീസിന്റെ നടപടി.

By Senior Reporter, Malabar News
Valarmathi
വളർമതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം നടത്തിയിരുന്ന എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സ് നേതാവ് വളർമതിയെ പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെയാണ് വനിതാ പോലീസുകാർ ഉൾപ്പടെ സമരപ്പന്തലിലെത്തി വളർമതിയെ സ്‌ട്രെച്ചറിൽ എടുത്ത് ആംബുലൻസിലേക്ക് മാറ്റിയത്.

പ്രതിഷേധക്കാരും സമീപത്ത് പിഎസ്‌സിക്കെതിരെ സമരം നടത്തിയിരുന്ന എബിവിപിക്കാരും പോലീസിന്റെ ശ്രമം തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. എന്നാൽ, പ്രതിഷേധക്കാരെ തള്ളിമാറ്റി പോലീസ് വളർമതിയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വളർമതിയുടെ രക്‌തസമ്മർദ്ദം കുറഞ്ഞുവെന്നും ആരോഗ്യനില മോശമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും ഇന്ന് രാവിലെ ഡോക്‌ടർമാർ നിർദ്ദേശിച്ചിരുന്നു, എന്നാൽ, ഇത് അവഗണിച്ച് അവർ നിരാഹാരസമരം തുടരുകയായിരുന്നു. ഇതോടെയാണ് പോലീസ് ഇടപെട്ടത്. വളർമതിയുടെ ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസവും ഡോക്‌ടർമാർ എത്തി പരിശോധിച്ചതാണെന്നും വളർമതിയുടെ ആരോഗ്യത്തിന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് പറഞ്ഞതാണെന്നും സമരക്കാർ പറഞ്ഞു. കഴിഞ്ഞതവണ അവർ 13 ദിവസം നിരാഹാരസമരം നടത്തിയതാണ്. ഒരു കുഴപ്പവുമില്ലായിരുന്നു. ഇത്തവണ ആറുദിവസം പിന്നിട്ടപ്പോൾ തന്നെ സർക്കാർ തിടുക്കപ്പെട്ട് അവരെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും സമരക്കാർ പറയുന്നു.

എൽപി സ്‌കൂൾ റാങ്ക് ലിസ്‌റ്റിന്റെ കാലാവധി തീരാറായിട്ടും മതിയായ നിയമനങ്ങൾ നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി വളർമതി തലമുണ്ഡനം ചെയ്‌ത്‌ അനിശ്‌ചിതകാല നിരാഹാരസമരം ആരംഭിച്ചത്. സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെയാണ് പോലീസിന്റെ നടപടി.

Most Read| ജനിച്ചപ്പോൾ തന്നെ താടിയും മീശയും; അമ്പരന്ന് സോഷ്യൽ മീഡിയ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE