ദുബായ്: സത്‍വയിലെ കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവ് വരുത്തി പുതിയ വികസന സാധ്യതകൾ തുറന്ന് ദുബായ് മുനിസിപ്പാലിറ്റി. വില്ലകൾ മാത്രം നിറഞ്ഞുനിന്ന സത്‌വയുടെ മുഖച്‌ഛായ മാറ്റുന്ന വികസനങ്ങളാണ് നടക്കുക. ഉൾറോഡുകളിലെ വില്ല പ്ളോട്ടുകളിൽ അപ്പാർട്ട്മെന്റുകൾക്കും പ്രധാന റോഡുകളിൽ വാണിജ്യ-താമസ സമുച്ചയങ്ങൾക്കും അനുമതി നൽകും.
എട്ടുനില കെട്ടിടങ്ങൾ വരെ നിർമിക്കാനാണ് അനുമതി ലഭിക്കുക. ഭൂമിയുടെ വിസ്‌തീർണവും റോഡിന്റെ സ്‌ഥാനവും കണക്കിലെടുത്താണ് നിർമാണ അനുമതിയിൽ മാറ്റം വരുത്തിയതിയത്. ഇതുവരെ വിളകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഉൾറോഡുകളിലെ പ്ളോട്ടുകളിൽ താഴത്തെ നിലയ്‌ക്ക് പുറമെ രണ്ടുനില അപ്പാർട്ട്മെന്റുകൾ നിർമിക്കാം.
പ്രധാന റോഡുകളിലെ പ്ളോട്ടുകളിൽ താഴത്തെ നിലയിൽ കടകളും മുകളിൽ രണ്ടോ മൂന്നോ നിലകളിൽ അപ്പാർട്ട്മെന്റുകളുമുള്ള മിക്‌സഡ് യൂസ് കെട്ടിടങ്ങൾക്കും അനുമതിയുണ്ട്. പുതിയ ചട്ടത്തിലെ പ്രധാന ആനുകൂല്യം 100 ചതുരശ്ര മീറ്ററോ അതിലധികമോ വിസ്‌തീർണമുള്ള പ്ളോട്ടുകൾക്കാണ്. ഇത്തരം സ്‌ഥലങ്ങളിൽ താഴത്തെ നിലയ്‌ക്ക് പുറമെ എട്ടുനില അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ നിർമിക്കാം. ഫ്‌ളോർ ഏരിയ അനുപാതം 3.5 വരെയാണ് അനുവദിക്കുക.
ചെറിയ പ്ളോട്ടുകളുള്ള ഭൂവുടമകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. സമീപത്തെ രണ്ടോ അതിലധികമോ പ്ളോട്ടുകൾ ഒന്നിപ്പിച്ച് ആവശ്യമായ വിസ്‌തീർണം തികയ്‌ക്കാം. പ്ളോട്ടുകൾക്കിടയിലെ വഴികളും അംഗീകൃത നടപടികൾക്ക് വിധേയമായി ഇതിൽ ഉൾപ്പെടുത്താം. ചെറിയ കൂട്ടിച്ചേർത്ത് വലിയ നിർമാണ പദ്ധതികൾക്ക് അവസരമൊരുക്കുകയും ഭൂമിയുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































