Mon, Sep 7, 2026
34 C
Dubai
Home Tags CPM

Tag: CPM

കണ്ണൂർ സിപിഎമ്മിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ് ആരോപണം; കോളേജിന്റെ പേരിൽ പണപ്പിരിവ്

ഇരിട്ടി: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. ഇരിട്ടിയിലെ നോർത്ത് എജ്യുക്കേഷണൽ സൊസൈറ്റിയുടെ മറവിൽ കോളേജ് നിർമാണത്തിനായി ലക്ഷക്കണക്കിന് രൂപയും ഭൂമിയും വാങ്ങി നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് പരാതി. ഇരിട്ടിയിലെ പ്രാദേശിക...

‘ഉപനേതാവ് സ്‌ഥാനം ചോദിക്കാൻ എന്ത് ന്യായം’; വിമർശനവുമായി സിപിഎം മുഖപത്രം

കോട്ടയം: പ്രതിപക്ഷ ഉപനേതാവ് സ്‌ഥാനത്തെ ചൊല്ലി തുറന്ന പോരിൽ സിപിഎം-സിപിഐ പാർട്ടികൾ. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം സിഎൻ മോഹനൻ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഐയുടെ നിലപാടുകളെയും മുൻകാല രാഷ്‌ട്രീയ...

ചിന്ത ജെറോം ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ട്; എം. വിജിൻ സെക്രട്ടറി

തൃശൂർ: ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ടായി സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവുമായ ചിന്ത ജെറോമിനെ തിരഞ്ഞെടുത്തു. സംഘടനയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതാ പ്രസിഡണ്ടാണ് ചിന്ത. എസ്എഫ്ഐ മുൻ സംസ്‌ഥാന...

തിരഞ്ഞെടുപ്പ് തോൽവിയും വിഭാഗീയതയും; പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടും

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെയും വിഭാഗീയതയുടെയും പശ്‌ചാത്തലത്തിൽ, പയ്യന്നൂരിൽ നടപടിക്കൊരുങ്ങി സിപിഎം. പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താൽക്കാലിക സെക്രട്ടറിയെയും കമ്മിറ്റിയെയും നിയോഗിക്കാൻ ധാരണയായെന്നാണ് സൂചന. കഴിഞ്ഞദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയവും...

‘വെള്ളാപ്പള്ളി മുതൽ തളിപ്പറമ്പ് വരെ പാളി’; തോൽവിയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ഷംസീർ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ കനത്ത തോൽവിയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മുൻ സ്‌പീക്കർ എഎൻ. ഷംസീർ. വെള്ളാപ്പള്ളിയുടെ വിമർശനത്തെ പ്രതിരോധിച്ചപ്പോൾ ശക്‌തി ഉണ്ടായില്ലെന്നും പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്‌ഥാനാർഥി നിർണയം പാളിയെന്നും ഷംസീർ തുറന്നു...

പാർട്ടിക്ക് സർക്കാരിൽ നിയന്ത്രണം നഷ്‌ടമായി, പിണറായിയെ കേന്ദ്രീകരിച്ചത് തെറ്റ്; സിപിഎം റിപ്പോർട്

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൽ പാർട്ടിക്ക് നിയന്ത്രണം നഷ്‌ടമായെന്നും ഇത് തോൽവിക്ക് കാരണമായെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്. പാർട്ടി-സർക്കാർ ഏകോപനമില്ലാത്തതായിരുന്നു തോൽവിക്ക് കാരണം. മുൻപെല്ലാം ഭരണം ഉണ്ടായിരുന്നപ്പോൾ പാർട്ടിക്ക്...

ഒടുവിൽ നടപടി; എ. പത്‌മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ടും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്‌മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. മുതിർന്ന നേതാവ് തോമസ് ഐസക്ക്...

‘ശബരിമല യുവതീപ്രവേശം; സർക്കാർ രഹസ്യനീക്കം നടത്തി, തന്നെ ബോധപൂർവം മാറ്റിനിർത്തി’

പത്തനംതിട്ട: ശബരിമല യുവതീപ്രവേശ സമയത്ത് ഇടതുസർക്കാർ രഹസ്യനീക്കം നടത്തിയെന്ന വെളിപ്പെടുത്തലുമായി ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടുമായ എ. പത്‌മകുമാർ രംഗത്ത്. താൻ ചതിക്കപ്പെടുകയായിരുന്നു എന്നാണ് പത്‌മകുമാറിന്റെ...
- Advertisement -