12 ജില്ലകളിൽ ഓറഞ്ച് അലർട്; മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലെ ദുരന്തമേഖലയിൽ

ഇന്ന് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ സമ്പൂർണ അവധിയും രണ്ട് നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു.

By Senior Reporter, Malabar News
Heavy Rain Continues
Rep. Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇന്ന് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ സമ്പൂർണ അവധിയും രണ്ട് നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു.

ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് അവധി. പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകൾക്കാണ് അവധി. ഇവിടെ പ്രഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.

വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി. ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

അതേസമയം, മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് പത്തനംതിട്ടയിലെ ദുരന്തമേഖലകൾ സന്ദർശിക്കും. ഉച്ചയ്‌ക്ക് 12 മണിയോടെ ആറൻമുളയിൽ എത്തുന്ന മുഖ്യമന്ത്രി റാന്നി ഉൾപ്പടെയുള്ള മേഖലകളെത്തി ദുരിതബാധിതരുമായി നേരിട്ട് സംസാരിക്കും. അതേസമയം, സംസ്‌ഥാനത്ത്‌ കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഉണ്ടായ ശക്‌തമായ മഴയിൽ 20 പേരാണ് മരിച്ചത്.

Most Read| ചർച്ചകൾ പുരോഗമിക്കുന്നു; ഇറാന്റെ അവസാന അവസരമാണിതെന്ന് ട്രംപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE