കണ്ണൂരിൽ കനത്ത മഴ തുടരുന്നു; പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗത തടസം

കണ്ണൂരിലേക്കും വയനാട്ടിലേക്കുമുള്ള യാത്രക്കാർ തലശ്ശേരി- ബാവലി സംസ്‌ഥാനാന്തര പാത ഉപയോഗിക്കണം.

By Senior Reporter, Malabar News
heavy rain alert In Kerala
Rep. Image

കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലാണ് മണ്ണിടിഞ്ഞത്.

രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഇതുവഴി കടന്നുപോയ വാഹനങ്ങൾ തലനാരിഴയ്‌ക്കാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. സ്‌ഥലത്ത്‌ കല്ലും മണ്ണും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ കലക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂരിലേക്കും വയനാട്ടിലേക്കുമുള്ള യാത്രക്കാർ തലശ്ശേരി- ബാവലി സംസ്‌ഥാനാന്തര പാത ഉപയോഗിക്കണം.

എളയാവൂരിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. രാവിലെ ആറുമണിയോടെയാണ് സംഭവം. വീടുകളോട് ചേർന്നുള്ള ഭാഗത്തായാണ് മണ്ണിടിഞ്ഞത്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു.

മന്ത്രി സണ്ണി ജോസഫും കലക്‌ടർ പി വിഷ്‌ണുരാജും സംഭവ സ്‌ഥലത്തെത്തി സ്‌ഥിതിഗതികൾ വിലയിരുത്തി. കനത്ത മഴയിൽ ചെറുപുഴയിലും കാര്യങ്കോട് പുഴയിലും ജലനിരപ്പ് ഉയർന്നു. കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. കർണാടക വനത്തിൽ ഉരുൾപൊട്ടിയതായാണ് സംശയം.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം, കാരണംതേടി ശാസ്‌ത്രജ്‌ഞർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE