Tag: Heavy Rain Alert
മലപ്പുറം മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി; ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
മലപ്പുറം: അപ്രതീക്ഷിത മഴയിൽ മുങ്ങി കേരളം. ഇന്നലെയാണ് മിക്ക ജില്ലകളിലും ശക്തമായ മഴ ലഭിച്ചത്. അതിനിടെ, നിലമ്പൂർ അമരമ്പലം ടികെ നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു....
കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ; മലപ്പുറത്ത് മൂന്നുപേർ ഒഴുക്കിൽപ്പെട്ടു
കോട്ടയം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ കനക്കുന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഇരു ജില്ലകളിലും ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ...
കണ്ണൂരിൽ കനത്ത മഴ തുടരുന്നു; പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗത തടസം
കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലാണ് മണ്ണിടിഞ്ഞത്.
രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഇതുവഴി കടന്നുപോയ...
ന്യൂനമർദ്ദം; ഇന്ന് മുതൽ വീണ്ടും മഴ കനക്കും; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട,...
കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് മഴ തുടരുന്നതിൽ ആശങ്ക
തൃശൂർ: കനത്ത മഴയെ തുടർന്ന് കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് മണ്ണിടിച്ചിൽ. ചെറിയതോതിലാണ് മണ്ണിടിച്ചിലെന്നാണ് പ്രാഥമിക വിവരം. നിലവിൽ രണ്ടു ഭാഗത്തായി ചെറിയ തോതിലാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇടിഞ്ഞ മണ്ണ് പാറയ്ക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.
പ്രദേശത്ത് കനത്ത...
മലയോര മേഖലയിൽ അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പടെ അതിതീവ്ര മഴ തുടരുന്നു. കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയരുന്നത് ആശങ്കയുയർത്തുന്നു. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിന് മുകളിൽ വെള്ളം...
സംസ്ഥാനത്ത് കനത്ത മഴ; ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി, മൂന്നുമരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. മൂന്നുമരണം റിപ്പോർട് ചെയ്തു. തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു.
വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിന്...
കനത്ത മഴ, റെഡ് അലർട്; കോഴിക്കോട്ടും വയനാട്ടിലും മലപ്പുറത്തും നാളെ അവധി
കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. ജില്ലകളിൽ ഇന്ന് റെഡ് അലർട്...





































