കാണാതായ അഞ്ചു വയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ

കോട്ടുകോൽകോണം സ്വദേശികളായ ദിലീപ്- ശ്രുതി ദമ്പതികളുടെ മകൻ ദീപക് (5) ആണ് മരിച്ചത്.

By Senior Reporter, Malabar News
five-year-old-boy-body-found-in-well
Rep. Image

തിരുവനന്തപുരം: കാണാതായ അഞ്ചു വയസുകാരന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. ബാലരാമപുരം കോട്ടുകോൽകോണത്താണ് സംഭവം. വീടിന് സമീപത്തെ ആൾത്താമസം ഇല്ലാത്ത വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടുകോൽകോണം സ്വദേശികളായ ദിലീപ്- ശ്രുതി ദമ്പതികളുടെ മകൻ ദീപക് (5) ആണ് മരിച്ചത്.

കുട്ടിയെ ഉച്ചയോടെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ ബാലരാമപുരം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസും നെയ്യാറ്റിൻകര ഫയർഫോഴ്‌സും സ്‌ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE