തൃഷക്കെതിരെ അധിക്ഷേപ പരാമർശം; ഉദയനിധി സ്‌റ്റാലിൻ കസ്‌റ്റഡിയിൽ

കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടത്തിയ പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ ദ്വയാർഥ പരാമർശത്തിലാണ് നടപടി.

By Senior Reporter, Malabar News
Udhayanidhi Stalin

ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്‌റ്റാലിനെ കസ്‌റ്റഡിയിൽ എടുത്ത് തഞ്ചാവൂർ പോലീസ്. കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടത്തിയ പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ ദ്വയാർഥ പരാമർശത്തിലാണ് നടപടി.

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഉദയനിധിക്കെതിരെ ആറ് വകുപ്പുകൾ ചുമത്തി പോലീസ് അറസ്‌റ്റ് ചെയ്യാനാണ് നീലാങ്കരയിലെ ഉദയനിധിയുടെ വീട്ടിൽ രാവിലെ പോലീസെത്തിയത്. അറസ്‌റ്റ് തടയാൻ മദ്രാസ് ഹൈക്കോടതിയിൽ ഡിഎംകെ ഫയൽ ചെയ്‌തിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് കോടതി കേസ് പരിഗണിക്കും.

ഉച്ചവരെ ഉദയനിധിയെ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതിനുമുൻപ് ഉദയനിധിയെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞദിവസം തഞ്ചാവൂരിൽ സംഘടിപ്പിച്ച ഡിഎംകെ പരിപാടിയിൽ വെച്ചാണ് വിജയ്‌യെയും തൃഷയെയും ബന്ധപ്പെടുത്തി ഉദയനിധി അശ്‌ളീല പരാമർശം നടത്തിയത്.

തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്‌ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റുചില കാര്യങ്ങളിലാണ് ശ്രദ്ധയെന്ന് ഉദയനിധി ആരോപിച്ചു. കാവേരി വിഷയത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെയ്‌ക്ക് എതിരെ കള്ളക്കേസ് എടുക്കുന്നതാണെന്നും പറഞ്ഞപ്പോൾ പ്രവർത്തകർ തൃഷ, തൃഷ എന്ന് കൂട്ടത്തോടെ വിളിച്ചു. ഇതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി.

Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE