‘ആത്‌മാഭിമാനം സിപിഎമ്മിന് മുന്നിൽ പണയം വയ്‌ക്കേണ്ട’; നിലപാട് കടുപ്പിച്ച് സിപിഐ

കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്. പ്രതിപക്ഷ ഉപനേതാവ് സ്‌ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് സിപിഐ

By Senior Reporter, Malabar News
Pinarayi Vijayan-Binoy Viswam

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്‌ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് സിപിഐ. പാർട്ടിയുടെ ആത്‌മാഭിമാനം സിപിഎമ്മിന് മുന്നിൽ പണയം വയ്‌ക്കേണ്ടതില്ലെന്നും വിട്ടുവീഴ്‌ച ചെയ്‌ത്‌ ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നും സിപിഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

എല്ലാ സമയത്തും സിപിഐയാണ് വിട്ടുവീഴ്‌ചകൾക്ക് തയ്യാറാകുന്നത്. അത് പാർട്ടിക്ക് ഗുണകരമാകില്ലെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്. പദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം കടക്കുകയാണ്.

പ്രതിപക്ഷ ഉപനേതാവായി കെഎൻ. ബാലഗോപാലിനെ നിയമിക്കാൻ ഏറെക്കുറെ ധാരണയിൽ എത്തിയിരിക്കുകയാണ് സിപിഎം. എന്നാൽ, പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സിപിഐ നിലപാട്. ഈ സാഹചര്യത്തിൽ മുന്നണി ബന്ധത്തിൽ വലിയ വിള്ളൽ ഉണ്ടാകാനുള്ള സാധ്യതയാണ് തെളിയുന്നത്.

Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE