എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; ഉച്ചകഴിഞ്ഞ് മൂന്നിന് പ്രഖ്യാപനം

4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്.

By Trainee Reporter, Malabar News
sslc exam result
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി/ ടിഎച്ച്‌എസ്‌എൽസി/ എഎച്ച്‌എസ്‌എൽസി പരീക്ഷാഫലം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നാലുമണിയോടെ മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്‌സൈറ്റുകളിൽ ലഭ്യമാകും. 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്.

കഴിഞ്ഞ വർഷത്തേക്കാൾ 7977 വിദ്യാർഥികൾ കൂടുതൽ. 99.7% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം. അതേസമയം, ഫലപ്രഖ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്‌തമാക്കി. അക്ഷരം അറിയാത്തവർക്ക് മാർക്ക് കൊടുത്തുവെന്നത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയശതമാനം കൂടുന്നത് നിലവാര തകർച്ചയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ

www.prd.kerala.gov.in

www.result.kerala.gov.in

http://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://pareekshabhavan.kerala.gov.in

Most Read| ഗുരുതര പാർശ്വഫലങ്ങളെന്ന് റിപ്പോർട്; കൊവിഡ് വാക്‌സിൻ പിൻവലിച്ച് അസ്‌ട്രോസെനക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE