എസ്എസ്എൽസി പരീക്ഷ മാർച്ച് നാലുമുതൽ; മോഡൽ ഈ മാസം 19ന്

ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ മോഡൽ പരീക്ഷകൾ ഇന്നലെ മുതൽ ആരംഭിച്ചു.

By Trainee Reporter, Malabar News
SSLC
Rep. Image
Ajwa Travels

തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഈ മാസം 19ന് ആരംഭിക്കും. 23 വരെയാണ് പരീക്ഷ. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്‌ക്ക് 2 മണിമുതൽ 3.45 വരേയുമാണ് പരീക്ഷാ സമയം. എസ്എസ്എൽസി പൊതുപരീക്ഷ മാർച്ച് നാലിന് തുടങ്ങി 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.

ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ മോഡൽ പരീക്ഷകൾ ഇന്നലെ മുതൽ ആരംഭിച്ചു. ഈ പരീക്ഷകൾ 21ന് അവസാനിക്കും. പൊതുപരീക്ഷ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷകളും ഇതിനൊപ്പം നടക്കുന്നുണ്ട്. മറ്റു ക്ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 18 മുതൽ 26 വരെയായിരിക്കും. എൽപി, യുപി ക്‌ളാസുകളിൽ മാർച്ച് അഞ്ചുമുതൽ ആരംഭിക്കും. എട്ട്, ഒമ്പത് ക്‌ളാസുകളിലെ പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ തുടങ്ങും.

Most Read| വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക് ഹരജി തള്ളി കർണാടക ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE