സംസ്‌ഥാനത്ത്‌ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം

4,27,105 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷയെഴുതുന്നത്.

By Trainee Reporter, Malabar News
SSLC Result 2023 Will Be Announce Tomorrow
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,27,105 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗൾഫിലുമായി 2971 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷാ സമയം. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുന്നത്.

ഇന്ന് കഴിഞ്ഞാൽ ബുധനാഴ്‌ചയാണ് അടുത്ത പരീക്ഷ. 25ന് പരീക്ഷ അവസാനിക്കും. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ടു ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക. പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എല്ലാ വിദ്യാർഥികളും ആത്‌മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.

Most Read| ബുധനാഴ്‌ച ഡെൽഹിയിൽ പ്രതിഷേധം, 10ന് ട്രെയിൽ തടയൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE