ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ നിർണായക കണ്ടെത്തൽ. പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. പൈലറ്റിൽ നിന്ന് ശേഖരിച്ച സാമ്പിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.
പ്രാഥമിക പരിശോധനയിലും പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. പിന്നാലെ കൂടുതൽ പരിശോധനകൾ നടത്തുകയായിരുന്നു. പൈലറ്റ് ഉപയോഗിച്ചത് കഞ്ചാവാണെന്നാണ് എൻഡിടിവി റിപ്പോർട് ചെയ്തത്.
ഈമാസം നാലിന് തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്ന എയർബസ് എ 320 വിമാനം ഒഡീഷയ്ക്ക് സമീപമാണ് അപ്രതീക്ഷിതമായി 300 അടി താഴ്ചയിലേക്ക് പതിച്ചത്. 17 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇതിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. രണ്ട് ക്രൂ അംഗങ്ങൾക്ക് ഗുരുതര പരിക്കാണ് സംഭവിച്ചത്. തുടർന്ന് വിമാനം ഡെൽഹിയിൽ ഇറക്കിയ ശേഷം രണ്ട് പൈലറ്റുമാരെയും ലഹരി പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ ക്യാപ്റ്റന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ

































