നിബന്ധനകളിൽ വിട്ടുവീഴ്‌ചയില്ല, മധ്യസ്‌ഥരുടെ പ്രതികരണം കാത്തിരിക്കുന്നു; ഇറാൻ

യുദ്ധം അവസാനിപ്പിച്ച് അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവചർച്ചകൾ പുനരാരംഭിക്കാനുമായി ഇറാൻ മുന്നോട്ടുവെച്ച ഏഴുദിന പദ്ധതി ട്രംപ് തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ പ്രതികരണം.

By Senior Reporter, Malabar News
Abbas Araghchi
അബ്ബാസ് അരാഗ്‌ചി

ടെഹ്‌റാൻ: യുദ്ധം അവസാനിപ്പിച്ച് അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവചർച്ചകൾ പുനരാരംഭിക്കാനുമായി മുന്നോട്ടുവെച്ച നിബന്ധനകളിൽ വിട്ടുവീഴ്‌ചയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാൻ മുന്നോട്ടുവെച്ച ഏഴുദിന പദ്ധതി ട്രംപ് തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് അരാഗ്‌ചിയുടെ പ്രതികരണം.

യുഎസ് പ്രസിഡണ്ടിന്റെ ആദ്യ പ്രതികരണം ഞങ്ങൾ കേട്ടിരുന്നു. അത് കാര്യമാക്കുന്നില്ല. പരസ്‌പര വിരുദ്ധമായ പല പ്രസ്‌താവനകളും ട്രംപ് മുൻകാലങ്ങളിൽ നടത്തിയിട്ടുണ്ടെന്നും മധ്യസ്‌ഥർ മുഖേനയുള്ള ഔദ്യോഗിക പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അതിനുശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്നും അരാഗ്‌ചി പറഞ്ഞു.

ന്യൂയോർക്കിൽ വച്ചുനടന്ന 81ആംമത് യുഎൻ ജനറൽ അസംബ്ളിക്കിടെയാണ് ഇറാൻ ഏഴുദിന പദ്ധതികൾ മുന്നോട്ടുവെച്ചത്. ഞങ്ങളുടെ നിബന്ധനകൾ വ്യക്‌തമാണ്. അത് അംഗീകരിച്ചുകൊണ്ട്, മധ്യസ്‌ഥ ശ്രമത്തിലൂടെ മാത്രമേ മുന്നോട്ടുപോകാനാകൂ. അല്ലാതെ ഹോർമുസിന് നേരെയുള്ള ഏത് ആക്രമണവും നേരിടാൻ ഇറാൻ സേന ഒരുക്കമാണെന്നും അരാഗ്‌ചി പറഞ്ഞു.

നേരത്തെ, അമേരിക്കയുമായി ഇനി നടക്കുന്ന ചർച്ചകളിൽ ഒട്ടും വിശ്വാസമില്ലെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ പ്രതികരിച്ചിരുന്നു. മുൻപ് നടന്ന ചർച്ചകൾക്ക് പിന്നാലെയും അമേരിക്ക സൈനിക ആക്രമണങ്ങളും ഉപരോധങ്ങളും ശക്‌തമാക്കുകയാണ് ചെയ്‌തതെന്നും, അതിനാൽ ഏത് അടിത്തറയിലാണ് ഇനിയൊരു ധാരണയിൽ എത്തുകയെന്നത് വ്യക്‌തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE