സംസ്‌ഥാനത്തെ ബാറുകള്‍ അടുത്ത മാസം ആദ്യം തന്നെ തുറന്നേക്കും

By News Desk, Malabar News
MalabarNews_bars in kerala
Representation Image
Ajwa Travels

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് സംസ്‌ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനമായതായി സൂചന. നവംബര്‍ രണ്ടിനു മുമ്പ് ബാറുകള്‍ തുറക്കാനാണ് ധാരണയാകുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ അഞ്ചിന് പുറത്തിറങ്ങിയേക്കും. വിജ്ഞാപനമായാല്‍ പിന്നെ ഡിസംബര്‍ അവസാനമാകുമ്പോഴെ തുറക്കാനാകൂ. ആറു മാസത്തിലേറെയായി അടച്ചിട്ടതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ബാര്‍ ഉടമകളുടെ വാദം.

മറ്റു പല സംസ്‌ഥാനങ്ങളിലും ഇളവുകളുടെ ഭാഗമായി ബാറുകള്‍ തുറന്നിരുന്നു. മുഖ്യമന്ത്രിയുടെ എതിര്‍പ്പ് മൂലമാണ് കേരളത്തില്‍ തുറക്കാതിരുന്നത്. എന്നാല്‍, ഇനിയും അടഞ്ഞു കിടന്നാല്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെ ഉള്‍പ്പെടെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്‌ഥാനത്തിലാണ് തീരുമാനം.

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എക്‌സൈസ്, പൊലീസ്, റവന്യൂ ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തും. ഒരു മേശക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. ഭക്ഷണം പങ്കുവെക്കാന്‍ അനുവദിക്കില്ല എന്നിങ്ങനെ നിയന്ത്രണങ്ങളുണ്ടവും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE