ബാറുകളുടെ പ്രവര്‍ത്തനം; മാര്‍ഗനിർദ്ദേശം പുറത്തിറക്കി

By Desk Reporter, Malabar News
Bar-Reopen
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ ലോക്ക്ഡൗണ്‍ ഇളവുകളനുസരിച്ച് ബാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എക്‌സൈസ് വകുപ്പ് മാര്‍ഗനിർദ്ദേശം പുറത്തിറക്കി. ബാറുകളുടെ നിലവിലുണ്ടായിരുന്ന പാഴ്‌സല്‍ വിതരണം നിര്‍ത്തി. രാവിലെ 11 മണി മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തന സമയം.

എല്ലാ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം എന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു. ബാറുകള്‍ക്കുള്ളില്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല. അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് ക്ളബുകളില്‍ പ്രവേശിക്കാന്‍ അനുമതി.

സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്‌ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയത്. ഹോട്ടലുകളിലും, റസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ജീവനക്കാരുമായി നീന്തല്‍കുളങ്ങളും, ഇന്‍ഡോര്‍‌ സ്‌റ്റേഡിയങ്ങളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. സിനിമാ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തില്‍ സർക്കാർ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനം എടുക്കും.

Most Read:  സുധീരനെ കാണാൻ പ്രതിപക്ഷ നേതാവ്; അനുനയ നീക്കം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE