ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിനെ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ആരോഗ്യ മന്ത്രിക്കൊപ്പമാണ് സ്‌റ്റാലിന്‍ രജനികാന്തിനെ സന്ദര്‍ശിച്ചത്. പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്‌ചക്ക് ശേഷം ഡോക്‌ടര്‍മാരോട് മുഖ്യമന്ത്രി രജനികാന്തിന്റെ ആരോഗ്യ നിലയെക്കുറിച്ച് സംസാരിച്ചു.
അടുത്ത ദിവസങ്ങളില്‍ തന്നെ രജനി പുറത്തു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ അറിയിച്ചു. ഈമാസം 28നാണ് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സാധാരണഗതിയില്‍ നടത്താറുള്ള പതിവ് പരിശോധനകളുടെ ഭാഗമായാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പേടിക്കാനൊന്നുമില്ലെന്നും ഭാര്യ ലത അറിയിച്ചിരുന്നു. രജനികാന്തിന്റെ ആരോഗ്യനില മോശമായെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു.
ഡെൽഹിയിലെ ദേശീയ പുരസ്‍കാര വേദിയില്‍ ഏതാനും ദിവസം മുന്‍പാണ് രജനികാന്ത് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഇതിന് ശേഷം രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു.
Read Also: വിദ്യാകിരണം പദ്ധതിയുടെ പേരിൽ സർക്കാർ സമാഹരിച്ചത് കോടികൾ; വൻ തട്ടിപ്പെന്ന് ബിജെപി