ലൈംഗികപീഡന പരാതി; ‘പടവെട്ട്’ സംവിധായകനെ ഷൂട്ടിംഗിനിടെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്

By News Bureau, Malabar News
Ajwa Travels

കണ്ണൂർ: ലൈംഗികപീഡന പരാതിയിൽ മലയാള സിനിമ സംവിധായകന്‍ ലിജു കൃഷ്‌ണയെ കസ്‌റ്റഡയിലെടുത്ത് പോലീസ്. ഇയാളുടെ സിനിമയില്‍ പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത ലൈംഗിക പീഡന പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. കണ്ണൂരില്‍ നിന്നുമാണ് ഷൂട്ടിംഗിനിടെ ലിജുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.

മഞ്ജു വാര്യര്‍, നിവിന്‍ പോളി, അതിഥി രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘പടവെട്ടാ’ണ് ഇയാള്‍ സംവിധാനം ചെയ്യുന്ന ചിത്രം. ലിജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥയും ലിജു തന്നെയാണ് എഴുതിയിരിക്കുന്നത്.

സണ്ണി വെയ്‌നാണ് ചിത്രത്തിന്റെ നിര്‍മാതാവ്. നേരത്തെ ‘മൊമെന്റ് ജസ്‌റ്റ് ബിഫോര്‍ ഡെത്ത്’ എന്ന നാടകത്തില്‍ സണ്ണി വെയ്നും ലിജുവും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ലിജു നിര്‍മിച്ച നാടകം
സണ്ണി വെയ്‌നായിരുന്നു സംവിധാനം ചെയ്‌തിരുന്നത്.

ലിജുവിന്റെ ജൻമനാടായ കണ്ണൂരില്‍ ‘പടവെട്ടി’ന്റെ ചിത്രീകരണം പുരോഗമിക്കവെയാണ് പോലീസെത്തുകയും കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തത്‌. പടവെട്ട് ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നിലവിൽ ചിത്രത്തിന്റെ തുടര്‍ ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

Most Read: ഇരയല്ല, അതിജീവിത; ആത്‌മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഭാവന 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE