തിരുവനന്തപുരം: ഇനി മുതൽ ബിരുദ പ്രവേശനത്തിന് പ്ളസ് ടു നിർബന്ധമില്ല. ഡിപ്ളോമ, ഐടിഐ യോഗ്യതയുള്ളവർക്കും സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടാം.
ഇതോടെ ഐടിഐ പാസായവർക്ക് കോളേജുകളിൽ ഏത് കോഴ്സുകളും തിരഞ്ഞെടുക്കാൻ കഴിയുന്ന നിലയുണ്ടായി. പത്താം ക്ളാസിന് ശേഷം ഐടിഐ പാസായവർക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
കൂടാതെ, പത്താം ക്ളാസിന് ശേഷം മൂന്നുവർഷത്തെ പോളിടെക്നിക് ഡിപ്ളോമ പൂർത്തിയായവർക്കും 12ആം ക്ളാസിന് ശേഷം രണ്ടുവർഷത്തെ ഡിപ്ളോമ നേടിയവർക്കും ബിരുദ കോഴ്സിന്റെ രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) ലാറ്ററൽ എൻട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കും. യോഗ്യതകൾ വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (എൻസിആർഎഫ്) അടിസ്ഥാനമാക്കിയുള്ള ഉത്തരവ് 2027-28 അധ്യയനവർഷം. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ പ്രകാരമാണ് നടപടി. ഉത്തരവ് സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും പോളിടെക്നികൾക്കും കൈമാറാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്



































