വിദ്യാർഥികൾക്ക് ഒരേസമയം രണ്ട് ബിരുദങ്ങൾ നേടാം; അനുമതി നൽകി യുജിസി

By Trainee Reporter, Malabar News
MalabarNews_ugc
representation Image
Ajwa Travels

ന്യൂഡെൽഹി: വിദ്യാർഥികൾക്ക് ഒരേസമയം രണ്ട് ബിരുദങ്ങൾ നേടാൻ അനുമതി നൽകി യുജിസി. ഇത് സംബന്ധിച്ചുള്ള മാർഗനിർദ്ദേശം നാളെ പുറത്തിറക്കും. 2022-23 അക്കാദമിക് വർഷം മുതൽ ഇത് നടപ്പിലാക്കും. ഡിഗ്രി, പിജി കോഴ്‌സുകൾക്ക് പുതിയ പരിഷ്‌ക്കാരം ബാധകമാണ്.

പുതുതായി ബിരുദത്തിന് ചേർന്നവർക്കും നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും രണ്ട് ബിരുദ കോഴ്‌സ് ചെയ്യാം. രണ്ടാം വർഷവും മൂന്നാം വർഷവും ബിരുദം പഠിക്കുന്നവർക്ക് ഒന്നാം വർഷ കോഴ്‌സിന് ചേരാം. ഓരോ കോളേജിന്റെയും സമയക്രമം അനുസരിച്ചു കോഴ്‌സിന് ചേരാം.

രണ്ട് ബിരുദവും ഓഫ്‌ലൈൻ ആയോ, ഓൺലൈനായോ, ഒരു ബിരുദം ഓൺലൈനായോ മറ്റൊന്ന് ഓഫ്‌ലൈനായോ പഠിക്കാമെന്ന് യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ അറിയിച്ചു. വർഷങ്ങളായി യുജിസി ഇക്കാര്യം നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും 2020ൽ ആണ് സർക്കാർ തലത്തിൽ പരിഷ്‌ക്കാരം മുന്നോട്ട് പോവാനുള്ള നിർദ്ദേശം ലഭിച്ചത്.

രണ്ട് ബിരുദത്തിന് ഓരോ വിദ്യാർഥിയും പഠിച്ചിരിക്കണം എന്ന നിർബന്ധം യുജിസി വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ മേൽ ചുമത്തില്ല. എന്നാൽ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഈ നിർദ്ദേശം നടപ്പിലാക്കുമെന്നാണ് യുജിസി പ്രതീക്ഷിക്കുന്നത്.

Most Read: സിഐ മർദ്ദിച്ച സംഭവം; ജില്ലാ പോലീസ് മേധാവി റിപ്പോർട് സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE